പ്രവാചകസ്‌നേഹികള്‍ അനിസ്‌ലാമിക പ്രവണതകളില്‍ നിന്ന് വിട്ടുനില്‍ക്കണം: ഫഖ്‌റുദ്ധീന്‍ തങ്ങള്‍
മനാമ: പ്രവാചക സ്‌നേഹികളായ വിശ്വാസികള്‍ക്ക് അനിസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ നടത്താനോ അവയുമായി സഹകരിക്കാനോ കഴിയില്ലെന്നും ഇസ്‌ലാം വിലക്കിയ എല്ലാ പ്രവണതകളില്‍നിന്നും മുഴുവന്‍ പ്രവാചക സ്‌നേഹികളും വിട്ടുനില്‍ക്കണമെന്നും സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ആഹ്വാനം ചെയ്തു.
'മുഹമ്മദ് നബി(സ) അനുപമ വ്യക്തിത്വം' എന്ന പ്രമേയത്തില്‍ സമസ്ത ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന മീലാദ് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍
ഇസ്‌ലാമിന്റെ ഋജുവായ മാര്‍ഗത്തില്‍ വിശ്വാസികളെ നയിക്കാനാണ് സമസ്ത ശ്രമിക്കുന്നത്. അതിനെതിരായ പ്രവണതകള്‍ കണ്ടാല്‍ സമസ്ത വിശ്വാസികളെ ബോധവത്കരിക്കും അത് സമസ്തയുടെ കടമയാണ്. എത്ര കൈപ്പുണ്ടെങ്കിലും സത്യം തുറന്നു പറയണമെന്നാണ് പ്രവാചകാദ്ധ്യാപനം. ഒരു ഭാഗത്ത് വിശ്വാസികളെ തികഞ്ഞ മതബോധമുള്ളവരാക്കി ശുദ്ധീകരിച്ച് കൊണ്ടു വരുന്‌പോള്‍ അതിനെ മലിനപ്പെടുത്താന്‍ സമസ്ത ആരെയും അനുവദിക്കില്ല. ആയതിനാല്‍ മതബോധമുള്ള വിശ്വാസികളാരും സ്വന്തം ഭാര്യമാരെയോ മക്കളെയോ അനിസ്ലാമിക പരിപാടികളിലേക്ക് വിടരുതെന്നും കുടുബത്തെ അനിസ്ലാമിക പ്രവണതകളില്‍ നിന്നും കാത്തു സൂക്ഷിക്കേണ്ടത് അവരുടെ കടമയാണെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
പ്രവാചകപ്രകീര്‍ത്തനങ്ങള്‍ സജീവമാക്കേണ്ട റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെ പ്രവാചകന്‍ വിലക്കിയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നവര്‍ പുനരാലോചന നടത്തി ഖേദിച്ചു മടങ്ങണമെന്നും എല്ലാ വിധ അനിസ്ലാമിക പരിപാടികളില്‍നിന്നും നിര്‍ബന്ധമായി വിട്ടു നില്‍ക്കാന്‍ വിശ്വാസികള്‍ എപ്പോഴും ജാഗ്രത പുലര്‍ത്തണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
മനാമയിലെ വാരാന്ത്യസ്വലാത്ത് മജ്‌ലിസിനോടനനുബന്ധിച്ച് നടന്ന മീലാദ് ക്യാംപയിനില്‍ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര, ഏരിയാ നേതാക്കള്‍ സംബന്ധിച്ചു. മൗലിദ് പാരായണത്തിന് സമസ്ത മദ്‌റസാ മുഅല്ലിംകളുള്‍പ്പെടെയുള്ള പണ്ഢിതര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."