വേലന്താവളത്ത് 5000ത്തോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി
വേലന്താവളം: വടകരപതി ഗ്രാമപഞ്ചായത്തു് നടപ്പിലാക്കുന്ന വേലന്താവളം കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ തകരാറിലായതോടെ മൂന്ന് വാര്‍ഡുകളിലെ 5000 ത്തോളം വരുന്ന കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി.രണ്ടാഴ്ചയായി മോട്ടോര്‍ തകരാറിലായിട്ട്.നന്നാക്കി കുടിവെള്ളം വിതരണം ചെയ്യാന്‍ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് പരാതിയുമുയര്‍ന്നു.
ഇതിനിടയില്‍ സ്വകാര്യ വ്യക്തികളുടെ കുടിവെള്ള വില്‍പ്പന തകൃതിയായി നടന്നു വരികയാണ്.500 ലിറ്റര്‍ കൊള്ളുന്ന ഒരു ടാങ്ക് വെള്ളത്തിന് 1000 മുതല്‍ 1500രൂപവരെയാണ് ഈടാക്കുന്നത് .ഇത്രയും തുക മുടക്കി വെള്ളം വാങ്ങാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ കുടിവെള്ളത്തിനുവേണ്ടി പരക്കം പായുകയാണ്. വേലന്താവളം പുഴയോരത്തു് സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ മോട്ടോറാണ് പ്രവര്‍ത്തന രഹിതമായതു്. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് മോട്ടോര്‍ മാറ്റാന്‍ വേണ്ടി അഴിച്ചു കൊണ്ടുപോയിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഇതിനിടയില്‍ മോട്ടോര്‍ നന്നാക്കാനുള്ള തുകയെ ചൊല്ലിയുള്ള തര്‍ക്കം നടന്നതിനാല്‍ പഞ്ചായത്തു് ബോര്‍ഡ് ഇപ്പോള്‍ വാടകക്ക് മോട്ടോര്‍ കൊണ്ടുവന്നു കുടിവെള്ളം നല്‍കണമെന്ന നിലപാടിലാണ്.എന്നാല്‍ വാടകക്കു മോട്ടോര്‍ സ്ഥാപിക്കുന്നത് അഴിമതിക്കു വഴിവെക്കുമെന്നാണ് കുടിവെള്ള ഉപഭോക്താക്കള്‍ പറയുന്നത്. എന്നാല്‍ കുടിവെള്ളം ട്രാക്ടറുകളില്‍ കൊണ്ട് വന്നു വില്‍പ്പന നടത്തുന്ന സ്വകാര്യ വ്യക്തികളെ സഹായിക്കാനാണ് ഗ്രാമ പഞ്ചായത്തു് ഭരണസമിതി കേടുവന്ന മോട്ടോര്‍ നന്നാക്കാതെ വൈകിപ്പിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."