ഡെങ്കിപ്പനി പ്രതിരോധത്തിന് ജനകീയ കൂട്ടായ്മയില്‍ നടപടികള്‍ തുടങ്ങി
വേങ്ങര: അനിയന്ത്രിതമായി ഡെങ്കിപ്പനി വ്യാപിച്ച വേങ്ങരയിലും പരിസര പ്രദേശങ്ങളിലും ജനകീയ കൂട്ടായ്മയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. വിവിധ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്നാണ് ഇന്നലെ രാവിലെ പത്തിന് ടൗണില്‍ ശുചീകരണവും ബോധവല്‍ക്കരണവും തുടങ്ങിയത്. വ്യാപാര സ്ഥാപനങ്ങള്‍, ഓഫിസുകള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപക പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് 25,500 രൂപ പിഴ ഈടാക്കി.
ജില്ലാ ജഡ്ജ് രാജന് തട്ടില്‍, മെഡിക്കല്‍ ഓഫിസര്‍ കെ സക്കീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്ലു, പഞ്ചായത്ത്പ്രസിഡന്റ് വി.കെ കുഞ്ഞാലന്‍ കുട്ടി, ശുചിത്വമിഷന് കോഡിനേറ്റര്‍ പ്രീതി മേനോന് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധനയ്ക്കെത്തിയത്. അതേസമയം, വ്യാപാരികളെ അറിയിച്ചില്ലെന്ന ആരോപണവുമായി നേതാക്കളും രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."