കാമുകിക്ക് നേരെ ആസിഡൊഴിച്ച കേസിലെ പ്രതി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകുന്നതിനിടയില്‍ പിടിയില്‍
അഞ്ചല്‍: ട്രെയിനില്‍ വച്ച് കാമുകിയെ ആസിഡ് മുഖത്തൊഴിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകുന്നതിനിടയില്‍ പിടിയില്‍. വിളക്കുടി കല്ലുവിളവീട്ടില് അരുണ്‍ ആണ് ഏരൂര്‍ പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം അഞ്ചല്‍ നെട്ടയം സ്കൂളിന്റെ പരിസരത്തുനിന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സൗഹൃദം നടിച്ച് ബൈക്കില്‍ കടത്തി കൊണ്ടു പോവുകയായിരുന്നു. അരുണ്‍ കുട്ടിയെ കുളത്തൂപ്പുഴ, തെന്മല, കരവാളൂര്‍ ഭാഗങ്ങളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ കുട്ടിയെ കാണാതായ വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാരും ബന്ധുക്കളും പൊലിസും സംയുക്തമായി വിവിധ സ്റ്റേഷന് പരിധികളില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. വൈകീട്ടോടെ പൊലിസ് തിരയുന്നതറിഞ്ഞ അരുണ്‍ കുട്ടിയെ കരവാളൂര്‍ ഭാഗത്തു ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. മുമ്പ് ട്രെയിനില്‍വച്ച് കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ചതിന് പുനലൂര്‍ റയില്‍വേ പൊലിസിലും, സ്കൂളില്‍നിന്നും ആസിഡ് മോഷ്ടിച്ചതിന് പുനലൂര്‍ പൊലിസിലും അരുണിനെതിരേ കേസുണ്ട്. ഏരൂര്‍ പൊലിസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."