ബന്ധുക്കള്‍ക്ക് മൃതദേഹം വേണ്ട; നാലു ലക്ഷം രൂപ മതി!
ജിദ്ദ: നാലു ലക്ഷം രൂപ നഷ്ടപരിഹാരം കൈപ്പറ്റിയ ശേഷം മൃതദേഹം ആവശ്യമില്ലെന്നു ബന്ധുക്കള്‍ അറിയിച്ച സംഭവത്തില്‍ മരിച്ച് 21 മാസങ്ങള്‍ക്കു ശേഷം തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം അസീറില്‍ സംസകരിച്ചു. അബ്ഹയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മരിച്ച തമിഴ്‌നാട് സ്വദേശി കണ്ഠസ്വാമി ആത്തിയപ്പന്റെ മൃതദേഹമാണ് മറവു ചെയ്തത്.
നജ്‌റാനില്‍നിന്നു രോഗബാധിതനായി നാട്ടില്‍ പോകാനായി വരുന്നതിനിടയില്‍ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു ആത്തിയപ്പന്‍. അനീഫ് മഞ്ചേശ്വരം, ഇസ്മാഈല്‍ തമിഴ്‌നാട്, ബാവ എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം മൃതദേഹം മറവു ചെയ്തത്. നജ്‌റാനിലെ സ്വദേശി പൗരന്റെ കീഴില്‍ ജോലിക്കാരനായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ ബന്ധുക്കള്‍ മരണം സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും അയച്ചുകൊടുത്തു. ഇവിടെ മരിച്ചാല്‍ ഒന്നരലക്ഷം റിയാല്‍ കിട്ടുമെന്ന് കേട്ട് ബന്ധുക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്രേ. തുടര്‍ന്ന് സ്‌പോണ്‍സര്‍ നാലു ലക്ഷം രൂപ നല്‍കുകയും ചെയ്തു.
ഈ തുക കിട്ടിയതിനു ശേഷം ഇവര്‍ മൃതദേഹം നാട്ടിലേക്ക് അയക്കേïെന്ന് അറിയിക്കുകയായിരുന്നു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കര്‍ണാടക പ്രവര്‍ത്തകനായ ഹനീഫ് മഞ്ചേശ്വരം ഇടപെട്ടാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മറവു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."