ജില്ലയിലെ നാലു റെയില്‍വേ സ്റ്റേഷനുകളില്‍ അധിക മേല്‍ക്കൂര നിര്‍മിക്കും
വേങ്ങര: തീവണ്ടിയാത്രക്കാര്ക്കു വെയിലും മഴയുമേല്ക്കാതെ ഇനി വണ്ടി കയറാം. ജില്ലയിലെ നാലു റെയില്‍വേ സ്റ്റേഷനുകളില്‍ അധിക മേല്‍ക്കൂര നിര്‍മിക്കാന്‍ സതേണ്‍ റെയില്‍വേയുടെ തീരുമാനം. തിരൂര്‍, കുറ്റിപ്പുറം, പരപ്പനങ്ങാടി, താനൂര്‍ സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം മേല്‍ക്കൂര വിപുലപ്പെടുത്തുന്നതിനു ധാരണയായത്.
13നു ചെന്നൈയില്‍ ചേര്‍ന്ന സോണല്‍ റെയില്‍വേ യൂസേഴ്സ് കണ്‍സള്‍ട്ടീവ് കമ്മിറ്റി യോഗത്തില്‍ ജില്ലയില്‍നിന്നുള്ള പ്രതിനിധി എ.കെ.എ നസീറിന്റെ നിവേദനത്തെ തുടര്‍ന്നാണ്് നടപടി. എ കാറ്റഗറി സ്റ്റേഷനായ തിരൂരില്‍ രണ്ടു പ്ലാറ്റ്ഫോമുകളിലും 400 സ്ക്വയര്‍ മീറ്ററും ബി കാറ്റഗറിയിലുള്ള കുറ്റിപ്പുറത്ത് ഇരു പ്ലാറ്റ്ഫോമുകളിലും 200 സ്ക്വയര്‍ മീറ്ററും ഡി കാറ്റഗറിയിലുളള പരപ്പനങ്ങാടിയില്‍ രണ്ടു പ്ലാറ്റുഫോമുകളില്‍ നൂറു മീറ്ററും താനൂരില്‍ ഇരു പ്ലാറ്റ്ഫോമുകളിലുമായി നൂറു മീറ്ററും അധിക മേല്‍ക്കൂര നിര്‍മിക്കാനാണ് തീരുമാനം.
ജില്ലയിലെ ഏറ്റവും വലിയ സ്റ്റേഷനായ തിരൂരില്‍നിന്ന് 13.25 കോടിയാണ് റെയില്‍വേയുടെ വാര്‍ഷിക വരുമാനം. ഇവിടെ പ്ലാറ്റ്ഫോം ഒന്നില്‍ 1,770ഉം രണ്ടില്‍ 2,243ഉം സ്ക്വയര്‍ മീറ്റര്‍ വീതം മേല്ക്കൂരയുണ്ട്. കുറ്റിപ്പുറത്തെ വാര്‍ഷിക വരുമാനം 6.47 കോടി രൂപയാണ്. ഇവിടെ ഒന്നാം പ്ലാറ്റ്ഫോമില്‍ 778ഉം രണ്ടില്‍ 287ഉം സ്ക്വയര്‍ മീറ്റര്‍ മേല്‍ക്കൂരയാണുള്ളത്. 3.42 കോടി വാര്‍ഷിക വരുമാനമുള്ള പരപ്പനങ്ങാടിയില്‍ പ്ലാറ്റ്ഫോം ഒന്നില്‍ 1,202ഉം രണ്ടില്‍ 806ഉം സ്ക്വയര്‍ മീറ്ററും 86.32 ലക്ഷം വാര്‍ഷിക വരുമാനമുള്ള താനൂരില്‍ ഒന്നാം പ്ലാറ്റ്ഫോമില്‍ 1,306ഉം സ്ക്വയര്‍ മീറ്റര്‍ മേല്‍ക്കൂര മാത്രമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."