എസ്.വൈ.എസ് തസ്‌കിയത്ത് ക്യാംപും ഇഫ്താര്‍ മീറ്റും
നിലമ്പൂര്‍: സര്‍വസൃഷ്ടി സ്‌നേഹം ഇസ്‌ലാമിന്റെ അടയാളമാണെന്നും മനുഷ്യരെ മാത്രമല്ല സഹജീവികളെ സ്‌നേഹിക്കാനും സംരക്ഷണം നല്‍കാനും മത വിശ്വാസികള്‍ക്ക് ബാധ്യതയുണ്ടെന്നും സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രസ്താവിച്ചു. നിലമ്പൂര്‍ മണ്ഡലം എസ്.വൈ.എസ് തസ്‌കിയത്ത് ക്യാംപും ഇഫ്താര്‍ മീറ്റും വഴിക്കടവ് ഇസ്‌ലാമിക് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. എസ്.വൈ.എസ് മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ അധ്യക്ഷനായി.
ഹംസ റഹ്മാനി കൊണ്ടിപറമ്പ്, അബ്ദുല്‍ കരീം ബാഖവി ഇരിങ്ങാട്ടിരി, അബ്ദുറഹിമാന്‍ ദാരിമി മുണ്ടേരി വിഷയാവതരണം നടത്തി. സൗഹാര്‍ദ സംഗമത്തില്‍ ബ്രഹ്മാനന്ദ സ്വാമികള്‍, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്,കെപിസിസി അംഗം ആര്യാടന്‍ ഷൗക്കത്ത്, ബ്ലോക്കംഗം കെ.ടി കുഞ്ഞാന്‍, സി.കെ. ഹനീഫ് ദാരിമി, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ മണിമൂളി, എസ്.വൈ.എസ് മണ്ഡലം ജന. സെക്രട്ടറി സലീം എടക്കര, ചെമ്മല നാണി ഹാജി, കെ.കെ.അമാനുള്ള ദാരിമി, ഹംസ ഫൈസി രാമംകുത്ത്, പറമ്പില്‍ ബാവ, എം.എ.സിദ്ദീഖ് മാസ്റ്റര്‍, കൈനോട്ട് ബാപ്പുട്ടി, എം.ടി മുഹമ്മദ്, പനോളി മുഹമ്മദ് ഹാജി, എ.ടി അന്‍വര്‍ ഫൈസി, മുഹമ്മദ് ദാരിമി, ഉബൈദ് ആനപ്പാറ, മമ്മദ് വഴിക്കടവ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."