കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 45 പേര്‍ക്ക് പരുക്ക്
കൊട്ടാരക്കര: എം.സി റോഡില്‍ കൊട്ടാരക്കര കലയപുരം വള്ളക്കടവില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 45 പേര്‍ക്ക് പരുക്ക്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇടയം ശ്രീവിലാസം വീട്ടില്‍ വിശ്വനാഥന്‍ (61), വിദ്യാര്‍ഥിനിയായ അനു (18) എന്നിവരെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ട് 6 ഓടെയായിരുന്നു അപകടം. തിരുവന്തപുരത്ത് നിന്നും കാസര്‍കോട് വഴി കര്‍ണ്ണാടക സുള്ള്യയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് ബസ് ലോറിയെ മറികടക്കുന്നതിനിടയില്‍ എതിരേ വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ തിരുവനന്തപുരത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് റോഡിന്റെ വശത്തെ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ പരുക്കേറ്റവരെ നാട്ടുകാര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയിലും അടുത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. നാട്ടുകാര്‍ സമയോചിതമായി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ഡ്രൈവറായ പാരിപ്പള്ളി ജവഹര്‍ ജങ്ഷനില്‍ ആലപ്പാട്ട് വീട്ടില്‍ ഷിജു (40), കണ്ടക്ടര്‍ നാവായിക്കുളം പൊടിയറ പുതുവീട്ടില്‍ സാബു (30) രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ പരുക്കേറ്റവരായ പവിത്രേശ്വരം ചെറുപൊയ്ക ചരുവിള വീട്ടില്‍ രാജീവ് (37), കലയപുരം തെക്കേക്കര പുത്തന്‍ വീട്ടില്‍ തുളസീധരന്‍ പിള്ള (46) എന്നിവരെയും കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സ്വദേശി റോയ് കെ. ജി (49), അടൂര്‍ പുഷ്പവിലാസത്തില്‍ മഹേഷ് (20), തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിനു കുമാര്‍ (34), കണ്ണൂര്‍ വെല്ലിപാലം സ്വദേശി റോമുലസ് (20), കുരിയില രാജ് ഭവനില്‍ പദ്മിനി (40), തിരുവനന്തപുരം സ്വദേശിനി റിയ (30), കൊട്ടാരക്കര ഗാന്ധിമുക്ക് സ്വദേശിനി ജാസ്മിന്‍ (40), തിരുവനന്തപുരം കാരേറ്റ് രമ്യ ഭവനില്‍ രമ്യ (27), സദാനന്ദപുരം പദ്മവിലാസത്തില്‍ ഉഷ കുമാരി (60), മണ്ണന്തല ശരണ്യ നിവാസില്‍ ലാവണ്യ (22), കോട്ടയം പടിഞ്ഞാറ്റിന്‍കര സ്വദേശികളായ കുഞ്ഞമ്മ തോമസ് (55), തോമസ് (69), ചെപ്ര പ്ലാവിള വീട്ടില്‍ സജി വി. മാത്യു (45), പത്തനംതിട്ട കുമ്പഴ നെടുംപുറത്ത് വീട്ടില്‍ ജിജി (45) മക്കളായ ജെയിന്‍ (14), ജിബിന്‍ (16) സാന്‍സി (12), ഓടനാവട്ടം മിഥു ഭവനില്‍ ബിനു (22), കോട്ടയം പാലക്കല്‍ തറ പടിഞ്ഞാറ്റിന്‍കരയില്‍ അന്നമ്മ (58), ഏനാത്ത് സ്വദേശിനി ജിജി (40) എന്നിവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും, തലച്ചിറ സ്വദേശിയായ സുലത (50), ചെമ്പഴന്തി സ്വദേശി കവിത (42), ചങ്ങനാശ്ശേരി സ്വദേശി രഞ്ജിത്ത് (32), കുണ്ടറ സ്വദേശിനി മേഴ്‌സി (40), കൊട്ടാരക്കര സ്വദേശിനി ദീപ്തി (23), എഴുകോണ്‍ സ്വദേശിനി രമ്യ (32), ഇടയം സ്വദേശി സന്ധ്യ (35), വിലങ്ങറ കാര്‍ത്തിക ഭവനില്‍ അഞ്ചന (35), പനവേലി ഗ്രേസ് ഭവനില്‍ ജിജി സൂസന്‍ (32), മൈലം ചെപ്പള്ളിയില്‍ വീട്ടില്‍ മഞ്ജു (42) എന്നിവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊട്ടാരക്കര പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."