പകര്‍ച്ചവ്യാധികള്‍ക്കെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ഇന്റര്‍സെക്ടര്‍ യോഗം
മഞ്ചേരി: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഞ്ചേരി മെഡിക്കല്‍ കോളജിന്റെയും മഞ്ചേരി നഗരസഭയുടെയും ആഭിമുഖ്യത്തില്‍ ഇന്റര്‍സെക്ടര്‍ യോഗം ചേര്‍ന്നു. വാര്‍ഡ് തലങ്ങളില്‍ യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ സുതാര്യത ഉറപ്പുവരുത്താന്‍ തീരുമാനമായി.
ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീയുടെ സഹായം ലഭ്യമാക്കുകയും ഡ്രൈഡേ പ്രവര്‍ത്തനങ്ങളുടെ മോണിറ്ററിങ് സമിതിയായി കുടുംബശ്രീ പ്രവര്‍ത്തിക്കുകയും ചെയ്യും.
കൂടാതെ എല്ലാം അങ്കണവാടികളിലും മാതൃതസംഗമങ്ങളും വാര്‍ഡ് തലത്തില്‍ അയല്‍സഭകള്‍ക്ക് കീഴില്‍ വീട്ടുമുറ്റ ക്ലാസുകളും സംഘടിപ്പിക്കും. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കും. മഞ്ചേരിയിലെ വ്യാപാരി വ്യവസായി സംഘടനകളുടെ യോഗംവിളിച്ചു ചേര്‍ക്കുന്നതിനും കൃത്യമായ ഇടവേളകില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ ഉദ്ഘാടനം ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. ജയകൃഷ്ണന്‍, ഡോ. കെ.എം നൂനമര്‍ജ ക്ലാസെടുത്തു. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ലക്ചറര്‍ ഡോ. ഷാഹുല്‍ ഹമീദ്, റസിഡന്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ. സഹീര്‍ മുഹമ്മദ്, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, മാഞ്ചേരി സാബിറ കുരിക്കള്‍, കൃഷ്ണദാസ് രാജ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജലീല്‍ അറത്തിക്കല്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, സി.ഡി.എസ് മെമ്പര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."