റാന്‍ബാക്‌സി മുന്‍ ഉടമ ശിവിന്ദര്‍ സിങ് അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ റാന്‍ബാക്‌സി ലബോറട്ടറീസ് മുന്‍ ഉടമകളിലൊരാളായ ശിവിന്ദര്‍ സിങ്ങിനെ 740 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തു. ഡല്‍ഹി പൊലിസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ശിവിന്ദര്‍ സിങ്ങിനെയും മറ്റ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ടുപ്രതിയായ ശിവിന്ദര്‍ സിങ്ങിന്റെ സഹോദരന്‍ മല്‍വിന്ദര്‍ സിങ് ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുമുണ്ട്. ശിവിന്ദര്‍ സിങ്ങിനും മല്‍വിന്ദര്‍ സിങ്ങിനുമെതിരായി റലിഗേര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (ആര്‍.ഇ.എല്‍) കഴിഞ്ഞ ഡിസംബറില്‍ നല്‍കിയ പരാതിയിലാണ് നടപടി.
വിശ്വാസവഞ്ചന, തട്ടിപ്പ്, സാമ്പത്തിക തിരിമറി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇവര്‍ക്കെതിരെ പ്രത്യേക അന്വേഷണവും നടത്തുന്നുണ്ട്. ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന റാന്‍ബാക്‌സിയെ 2008ല്‍ ജപ്പാന്‍ ആസ്ഥാനമായ ഡൈകി സാങ്ക്യോയ്ക്ക് 10,000 രൂപയ്ക്ക് വില്‍പ്പനനടത്തിയിരുന്നു.
വസ്തുതകള്‍ മറച്ചുവച്ച് വില്‍പന നടത്തിയതിന്റെ പേരില്‍ ഡൈകി സാങ്ക്യോ നല്‍കിയ കേസില്‍ ഇവര്‍ 2,600 കോടിയോളം രൂപ പിഴയടയ്ക്കണമെന്ന് സിങ്കപ്പൂര്‍ കോടതി വിധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."