ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും
അഹമ്മദാബാദ്: ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ബിജെപി എംഎല്‍എമാരുടെ യോഗം ഇന്ന് അഹമ്മദാബാദില്‍ ചേരും.ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ച സാഹചര്യത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ യോഗം ചേരുന്നത്. യോഗത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും സരോജ് പാണ്ഡെയും അമിത് ഷായും പങ്കെടുക്കും.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ മുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം വെങ്കയ്യനായിഡു അറിയിച്ചിരുന്നു.
പട്ടേല്‍ സമുദായത്തിന്റെ സമരത്തിനു പിന്നാലെ ദലിത് വിഭാഗങ്ങളുടെ പ്രക്ഷോഭങ്ങളും സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച സാഹചര്യത്തിലാണ് ആനന്ദിബെന്‍ രാജിവച്ചത്. നിലവില്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് നിതിന്‍ പട്ടേലിനാണ്. പട്ടേല്‍ സമുദായത്തിലെ അംഗമെന്നതും സംസ്ഥാന മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്നയാള്‍ എന്നതും പട്ടേലിന് അനുകൂലമാണ്. വിജയ് രുപാനിയാണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരാള്‍. മുന്‍ എം.പിയായ രുപാനിക്ക് പാര്‍ട്ടിതലത്തിലും സര്‍ക്കാര്‍ തലത്തിലും പരിചയസമ്പത്തുണ്ട്. അമിത് ഷായുടെ വിശ്വസ്താനാണെന്നതും രുപാനിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."