കുടുംബത്തെ തിയറ്ററില്‍ അപമാനിച്ച സംഭവം: അനേ്വഷണത്തിന് കമ്മിഷന്‍ ഉത്തരവ്
തിരുവനന്തപുരം: നഗരത്തിലെ സ്വകാര്യ തിയറ്ററില്‍ സിനിമ കാണാനെത്തിയ കുടുംബത്തോട് അപമര്യാദയായി പെരുമാറുകയും ബാഗ് തുറന്നു പരിശോധിക്കുകയും ചെയ്ത തിയറ്റര്‍ ജീവനക്കാര്‍ക്കെതിരേ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. നഗരസഭാ സെക്രട്ടറിയും കന്റോണ്‍മെന്റ് പോലിസ് അസിസ്റ്റന്റ് കമ്മിഷനറും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ഒക്ടോബര്‍ 26 ന് രാത്രി സിനിമ കാണാനെത്തിയ കുടുംബത്തോടാണ് ജീവനക്കാര്‍ മോശമായി പെരുമാറിയത്. കുടുംബത്തിന്റെ കൈയിലുണ്ടായിരുന്ന ബാഗില്‍ പോപ്‌കോണ്‍ കണ്ട ജീവനക്കാര്‍ അതുമായി തിയറ്ററില്‍ കയറാന്‍ അനുവദിക്കില്ലെന്ന് ശഠിച്ചു. കുടുംബം പോപ്‌കോണ്‍ ഒഴിവാക്കി തിരികെയെത്തിയപ്പോള്‍ വീണ്ടും ബാഗ് പരിശോധനക്ക് കാണിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ അപമാനിച്ചു. നഗരത്തിലെ കൃപ തിയറ്ററിലാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. ഒരാള്‍ക്ക് 115 രൂപ നല്‍കി ടിക്കറ്റെടുത്ത് സിനിമക്കെത്തിയ കുടുംബമാണ് അപമാനിക്കപ്പെട്ടത്. തിയറ്ററില്‍ കാപ്പിക്ക് 60, പോപ്‌കോണിന് 70, ഐസ്‌ക്രീമിന് 150, പെപ്‌സിക്ക് 60 എന്നിങ്ങനെയാണ് വില ഈടാക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം നല്‍കിയ പരാതിയില്‍ പറയുന്നു. അമിത വില ഈടാക്കുന്നതിനെതിരേ നടപടി വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയിലുണ്ട്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനു ശേഷം കേസ് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."