സര്‍ക്കാരിന്റെ മദ്യനയം ജനവഞ്ചന: എസ്.കെ.ജെ.എം
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ജനങ്ങളോടുള്ള വെല്ലുവിളിയും വഞ്ചനയുമാണെന്ന് എസ്.കെ.ജെ.എം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പൊതുജനങ്ങളുടെ സംരക്ഷകരാകേണ്ട സര്‍ക്കാര്‍ മദ്യലോബിയുടെ പിണിയാളുകളായി മാറിയെന്നും യോഗം വിലയിരുത്തി.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഡിസംബര്‍ 21,22,23 തിയതികളില്‍ പെരിന്തല്‍മണ്ണ ബാഫഖീ തങ്ങള്‍ നഗറില്‍ ഇസ്ലാം വെളിച്ചമാണ് എന്ന പ്രമേയത്തില്‍ നടത്തുന്ന സമ്മേളനത്തിന്റെ മുന്നൊരുക്കത്തിനായി നടത്തിയ കോണ്‍ഫ്രന്‍സ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.
ബി.എസ്.കെ തങ്ങള്‍ അധ്യക്ഷനായി. ഹുസൈന്‍കുട്ടി മുസ്ലിയാര്, മുഹമ്മദലി മുസ്ലിയാര്, അമാനുല്ല ദാരിമി, ശൗക്കത്ത് അസ്ലമി, സ്വാദിഖ് ഫൈസി, ശമീര്‍ ഫൈസി ഒടമല, ഹസ്കര്‍ ദാരിമി, യൂനുസ് ഫൈസി സംസാരിച്ചു. മദ്യനയത്തിനെതിരെ എസ്.വൈ.എസ് 29 ന് നടത്തുന്ന താലൂക്ക് ഓഫിസ് ധര്‍ണ വിജയിപ്പിക്കാന്‍ റെയിഞ്ച് ഭാരവാഹികളോട് യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."