ശ്രീലങ്കന്‍ പ്രസിഡന്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു; ജനുവരിയില്‍ തെരഞ്ഞെടുപ്പ്
കൊളംബോ: രാഷ്ട്രീയ അനിശ്ചിതത്വം തുടര്‍ന്ന ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് മൈത്രിപാല സിരിസേന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനുവരി അഞ്ചിനാണ് പൊതുതെരഞ്ഞെടുപ്പ്.
കഴിഞ്ഞമാസമാണ് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് റനില്‍ വിക്രംസിംഗെയെ പുറത്താക്കി തന്റെ പാര്‍ട്ടിക്കാരനായ മഹീന്ദ രാജപക്സെയെ സിരിസേന നിയമിച്ചത്. എന്നാല്‍, സഭയില്‍ ഭൂരിപക്ഷ തെളിയിക്കാന്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിക്കും സഖ്യത്തിനും ആയില്ല. ഇതോടെയാണ് പാര്‍ലമെന്റ് തന്നെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
എന്നാല്‍, പ്രസിഡന്റിന്റെ നടപടിയെ തള്ളിക്കളയുന്നുവെന്ന് വിക്രംസിംഗെയുടെ യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ പ്രശ്നം ഇനിയും തുടരുമെന്ന് വ്യക്തമായി.
പ്രസിഡന്റിന് പ്രധാനമന്ത്രിയെ നിയമിക്കാന്‍ അധികാരമുണ്ടെങ്കില്‍ പുറത്താക്കാന്‍ അധികാരമില്ലെന്നാണ് യു.എന്‍.പിയുടെ നിലപാട്. വിക്രംസിംഗെയുടെ ഭൂരിപക്ഷം തെളിയിക്കാന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവും സിരിസേന അംഗീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."