പയ്യോളി സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പത്രിക കൂട്ടത്തോടെ തള്ളി
പയ്യോളി: സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമര്‍പ്പിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളി. സമയപരിധി കഴിഞ്ഞ ശേഷം സമര്‍പ്പിച്ചെന്ന കാരണം ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. ഇതോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി.
സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിജഞാപന പ്രകാരം നവംബര്‍ ഏഴാണു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. ഏഴിന് പകല്‍ പതിനൊന്നു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു സമയം.
എന്നാല്‍, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കുമ്പോള്‍ സമയം ഒരു മണി കഴിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് പത്രിക സ്വീകരിക്കാനുള്ള സമയം കഴിഞ്ഞെന്ന് സഹകരണ വകുപ്പിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കൂടിയായ വരണാധികാരി കെ.വി നിഷ അറിയിച്ചു. ഇതോടെ യു.ഡി.എഫ് പ്രതിനിധികള്‍ പ്രതിഷേധിച്ചു. തുടര്‍ന്നു പത്രിക സ്വീകരിക്കുകയായിരുന്നു. പത്രിക സ്വീകരിച്ചു സ്ഥാനാര്‍ഥികള്‍ക്കു നല്‍കിയ റെസീറ്റില്‍ സമയം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്നലെ നടന്ന സൂക്ഷ്മപരിശോധനയിലാണു പത്രികകള്‍ തള്ളിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥികളായ പി.വി അഹമ്മദ്, മൂസ മടിയേരി, എ.പി കുഞ്ഞബ്ദുല്ല, വി.കെ അബ്ദുറഹ്മാന്‍, സൈറ ബാനു, ബീവി ഏരിപ്പറമ്പില്‍, എം.ടി രാമന്‍, ടി.എം ബാബു, കെ. ശാന്ത, ജമീല, വിമല മത്തത്ത്, അഹമ്മദ്, അശോകന്‍ എന്നിവരുടെ പത്രികകളാണു തള്ളപ്പെട്ടത്. സമയപരിധി കഴിഞ്ഞ ശേഷം നല്‍കിയ പത്രികകള്‍ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണു നടപടിയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."