സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ അതിജീവിക്കും: മന്ത്രി ടി.പി രാമകൃഷ്ണന്
പേരാമ്പ്ര: ജനപക്ഷ വികസനം ഉയര്‍ത്തിക്കാട്ടി എല്‍.ഡി.എഫ് സര്‍ക്കാര്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു. പാലേരി ബ്ലോക്ക് ഡിവിഷന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കിഴക്കയില്‍ ബാലന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് പാലേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പേരാമ്പ്ര മണ്ഡലത്തില്‍ എല്‍.ഡി.എഫ് ഭരണത്തില്‍ സമഗ്രവികസനമാണ് നടന്നുകൊണ്ടിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരില്‍ അവഗണിക്കപ്പെട്ട എല്ലാ മേഖലകളിലും വികസനമെത്തിക്കാന്‍ കഴിഞ്ഞു. ജനപക്ഷ ഭരണത്തെ അട്ടിമറിക്കാനുള്ള കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും എല്ലാ നീക്കങ്ങളെയും ഇടതുമുന്നണി അതിജീവിക്കുമെന്നും മന്ത്രി പറഞ്ഞു.
കണ്‍വീനര്‍ കെ.വി കുഞ്ഞിക്കണ്ണന് അധ്യക്ഷനായി. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ്, ഇ. കുഞ്ഞിരാമന്, എ.കെ ചന്ദ്രന്, എ.കെ ബാലന്, സുജാത മനയ്ക്കല്‍, കെ.ജി രാമനാരായണന്‍, റസാഖ് പലേരി പ്രസംഗിച്ചു. ഒ.ടി രാജന് സ്വാഗതം പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിന് വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികള്‍: ഒ.ടി രാജന്(ചെയര്മാന്), കെ.വി കുഞ്ഞിക്കണ്ണന് (കണ്‍വീനര്‍), അബ്ദുല്ല സല്മാന് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."