ബ്രസീലിനും അര്‍ജന്റീനക്കും സമനില
ബര്‍ലിന്‍: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിനും അര്‍ജന്റീനക്കും സമനില. ഇന്നലെ നടന്ന മത്സരത്തില്‍ ജര്‍മനി - അര്‍ജന്റീന മത്സരം 2-2 എന്ന സ്‌കോറിനാണ് സമനിലയില്‍ കലാശിച്ചത്.
വൈകിട്ട് 5.30 നടന്ന മത്സരത്തില്‍ സെനഗല്‍ ബ്രസീലിനെ സമനിലയില്‍ തളച്ചു. 1-1 എന്ന സ്‌കോറിനായിരുന്നു ബ്രസീല്‍ - സെനഗല്‍ മത്സരം അവസാനിച്ചത്. ആദ്യ പകുതില്‍ ര@് ഗോളിന് പിന്നില്‍ നിന്നതിന് ശേഷം രണ്ട@ാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ചാണ് അര്‍ജന്റീന സമനില പിടിച്ചുവാങ്ങിയത്.
രണ്ട@ാം പകുതിയില്‍ അര്‍ജന്റീന പരിശീലകന്‍ വരുത്തിയ മാറ്റങ്ങളാണ് അര്‍ജന്റീനയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. ജര്‍മന്‍ ആധിപത്യം ക@ ആദ്യ പകുതിയില്‍ അര്‍ജന്റീന പലപ്പോഴും അടിപതറുന്നതാണ് കാണാന്‍ കഴിഞ്ഞത്. നിരന്തരമായി അര്‍ജന്റീന ഗോള്‍ മുഖം ആക്രമിച്ച ജര്‍മനി ഗ്‌നബറിയിലൂടെയാണ് ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് അധികം വൈകാതെ ഹാവേര്‍ട്‌സ് ജര്‍മനിയുടെ ലീഡ് ഇരട്ടിയാക്കി.
എന്നാല്‍ രണ്ട@ം പകുതിയില്‍ ഫോര്‍മേഷനില്‍ മാറ്റം വരുത്തി ശക്തമായി തിരിച്ചടിച്ച അര്‍ജന്റീന ആദ്യം അലറിയോയിലൂടെ ഒരു ഗോള്‍ തിരിച്ചടിക്കുകയായിരുന്നു. തുടര്‍ന്ന് മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ഒക്കമ്പോസിന്റെ ഗോളിലൂടെ അര്‍ജന്റീന ജര്‍മനിയെ സമനിലയില്‍ തളക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ മികച്ച പ്രകടനമാണ് അര്‍ജന്റീന നടത്തിയത്. മികച്ച ടീമിനെ ഇറക്കിയിട്ടും ബ്രസീലിന് സെനഗലിനെതിരേ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
9-ാം മിനുട്ടില്‍ റോബര്‍ട്ട് ഫിര്‍മീഞ്ഞോയാണ് ബ്രസീലിന്റെ ഗോള്‍ നേടിയത്. എന്നാല്‍ ഈ ഗോളിന് അധിക ആയുസുണ്ടായില്ല. ആദ്യ പകുതിയുടെ അധിക സമയത്ത് സെനഗല്‍ ഗോള്‍ മടക്കി സമനില പാലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."