സാമൂഹ്യപ്രശ്‌നങ്ങള്‍ ജനശ്രദ്ധയില്‍ എത്തിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് വലുത്: എം.കെ രാഘവന്‍ എം.പി
താമരശേരി: സാമൂഹ്യ പ്രശ്‌നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം തേടുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് എം.കെ രാഘവന്‍ എം.പി പ്രസ്താവിച്ചു. താമരശ്ശേരി പ്രസ്‌ഫോറത്തിന്റെ രജതജൂബിലി പരിപാടികളുടെ സമാപനവും നവീകരിച്ച ഹാളിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്‌ഫോറം ആദ്യകാല സാരഥികളായ പി.കെ.ജി വാര്യരുടെയും എന്‍.പി അബ്ദുറഹിമാന്റെയും ഛായാചിത്രങ്ങള്‍ കാരാട്ട് റസാഖ് എം.എല്‍.എ അനാച്ഛാദനം ചെയ്തു.സ്വാഗതസംഘം ചെയര്‍മാന്‍ ടി.ആര്‍.ഒ കുട്ടന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി മുഖ്യാതിഥിയായി.വൈസ് പ്രസിഡന്റ് കെ.വി മുഹമ്മദ്, കെ.സരസ്വതി, പ്രസ്‌ക്ലബ് പ്രസിഡന്റ് സുനില്‍ തിരുവമ്പാടി,സെക്രട്ടറി കെ.എ ഹര്‍ഷാദ്,ബിന്ദു ആനന്ദ്, എ. അരവിന്ദന്‍, ബി.ആര്‍ ബെന്നി, ഗിരീഷ് തേവള്ളി, സോമന്‍ പിലാത്തോട്ടം, അമീര്‍ മുഹമ്മദ് ഷാജി, സി.വി മുഹമ്മദലി, ഹുസൈന്‍ കാരാടി, പി.വി ദേവരാജന്‍, ടി.ഡി സെബാസ്റ്റ്യന്‍, ഉസ്മാന്‍ പി. ചെമ്പ്ര, ജില്‍സ് തോമസ്, കെ.വി.ആര്‍ റാഷിദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."