രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം, വീണ്ടും അഗര്‍വാള്‍
..
പൂനെ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി സ്വന്തമാക്കിയ മായങ്ക് ഇന്നലെ സെഞ്ചുറിയുമായി കളം നിറഞ്ഞു കളിച്ചു. 195 പന്തുകള്‍ നേരിട്ടാണ് മായങ്ക് 108 റണ്‍സ് സ്വന്തമാക്കിയത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 273 റണ്‍സ് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ വിരാട് കോലിയും (63*) വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമാണ് (18*) ക്രീസില്‍. 75 റണ്‍സാണ് ഈ സഖ്യം സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.
ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ (108) സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്. 195 പന്തില്‍ 16 ബൗ@ണ്ടറികളും ര@ണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് മായങ്കിന്റെ ഇന്നിങ്‌സ്. ആദ്യ ടെസ്റ്റില്‍ താരം ഒന്നാമിന്നിങ്‌സില്‍ ഡബിള്‍ സെഞ്ചുറിയുമായി മിന്നിയിരുന്നു. വിശാഖപട്ടണത്തു നടന്ന ആദ്യ ടെസ്റ്റില്‍ ര@ണ്ടിന്നിങ്‌സുകളിലും സെഞ്ചുറിയുമായി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ച രോഹിത് ശര്‍മയ്ക്കു ഈ കളിയില്‍ പ്രകടനമാവര്‍ത്തിക്കാനായില്ല. 14 റണ്‍സെടുക്കാനേ രോഹിതിന് കഴിഞ്ഞുള്ളു. ചേതേശ്വര്‍ പുജാരയാണ് (58) രണ്ട@ാമതായി പുറത്തായത്. 112 പന്തുകള്‍ നേരിട്ട പൂജാരയുടെ ഇന്നിങ്‌സില്‍ ഒന്‍പത് ബൗണ്ട@റികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ആദ്യ ടെസ്റ്റില്‍ വമ്പന്‍ ജയം നേടിയ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരിക്കു പകരം പേസര്‍ ഉമേഷേ് യാദവിനെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയായിരുന്നു ഇന്നലെ കളത്തിലിറങ്ങിയത്. മറുഭാഗത്തു ദക്ഷിണാഫ്രിക്കന്‍ ടീമിലും ഒരു മാറ്റമുണ്ടണ്ടായിരുന്നു. ഇന്ത്യയുടെ മൂന്ന് വിക്കറ്റും സ്വന്തമാക്കിയത് കഗിസോ റബാദയാണ്. 18.1 ഓവറില്‍ രണ്ട് മെയ്ഡനുള്‍പ്പെടെ 48 റണ്‍സ് വിട്ടുനല്‍കിയാണ് റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഇതേ റണ്‍റേറ്റില്‍ ഇന്ത്യ ഇന്നും പിടിച്ച് നില്‍ക്കുകയാണെങ്കില്‍ രണ്ടാം ടെസ്റ്റും ഇന്ത്യക്ക് കൈപ്പിടിയിലൊതുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോഹ്‌ലിയും സംഘവും.
സ്റ്റേഡിയം കാലി
പ്രതിഷേധവുമായി ആരാധകര്‍
രണ്ടാം ടെസ്റ്റില്‍ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കാണികളില്ലെന്ന് പരാതി. ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് പിന്തുണ നല്‍കാന്‍ വന്‍ ജനക്കൂട്ടമായിരുന്നു വിശാഖപട്ടണം സ്റ്റേഡിയത്തിലെത്തിയത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഗാലറിയുടെ എല്ലാ ഭാഗങ്ങളും ഒഴിഞ്ഞ് തന്നെ കിടന്നു. കുറച്ച് ആളുകള്‍ മാത്രമാണ് ടെസ്റ്റ് കാണാനെത്തിയിട്ടുള്ളത്. എന്നാല്‍ എന്താണ് ഇത്തരത്തില്‍ കാണികള്‍ കുറയാന്‍ കാരണമെന്ന് അന്വേഷിക്കുന്ന തിരക്കിലാണ് ക്രിക്കറ്റ് പ്രേമികള്‍. പലരും പല നിരൂപണത്തിലും എത്തുന്നുണ്ട്. നഗരത്തില്‍നിന്ന് ഏറെ ദൂരത്താണ് മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം എന്നതിനാലാണ് ആളുകള്‍ കുറവെന്നാണ് ഒരു വാദം. ഈ ദിവസത്തില്‍ കളി തുടങ്ങിയത് കൊണ്ടാണ് ആളില്ലാത്തതെന്ന് വാദിക്കുന്നവരും ഉണ്ട്. എന്തായാലും ടൗണില്‍ നിന്ന് ഏറെ മാറിയുള്ള സ്റ്റേഡിയത്തില്‍ കളിവച്ചത് കൊണ്ടാണ് ഇതെന്നും ഇതിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും ബി.സി.സി.ഐയും ആണ് ഉത്തരവാദികളെന്നും പലരും വാദിക്കുന്നു. ടെസ്റ്റ് ആയാലും ഏകദിനം ആയാലും ഇന്ത്യയില്‍ ക്രിക്കറ്റ് കാണാന്‍ ആളില്ലാതിരിക്കുന്നത് വിരളമാണ്.
പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങാകാന്‍
ഗോകുലം എഫ്.സി
കോഴിക്കോട്: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരെ സഹായിക്കാനൊരുങ്ങി ഗോകുലം കേരള എഫ്.സി. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട മൂന്ന് സഹോദരന്മാരെ സഹായിക്കാന്‍ വേണ്ടി ഗോകുലം എഫ്.സി സൗഹൃദ മത്സരമാണ് ഒരുക്കിയിട്ടുള്ളത്. നാളെ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ സൗഹൃദ മത്സരം ഒരുക്കി ഇതില്‍നിന്ന് ലഭിക്കുന്ന തുക ദുരിത ബാധിതര്‍ക്ക് നല്‍കാനാണ് ഗോകുലത്തിന്റെ പദ്ധതി. കേരള പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന സാറ്റ് തിരൂര്‍ ആയിരിക്കും ഗോകുലത്തിന്റെ എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."