കേന്ദ്രസര്‍ക്കാരിന്റേത് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള വര്‍ഗീയ അജന്‍ഡ: എ. പ്രദീപ് കുമാര്‍
കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുത്ത ഈ സമയത്ത് വര്‍ഗീയ അജണ്ടയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് എ. പ്രദീപ് കുമാര്‍ എം.എല്‍.എ. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് നല്ലത് പറയാനില്ലാത്തതുകൊണ്ടാണ് വര്‍ഗീയത പുറത്തെടുക്കുന്നത്. സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലുകളായ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. കോര്‍പറേറ്റുകള്‍ക്ക് സഹായകരമായ നയമാണ് കേന്ദ്രത്തില്‍ നിന്നും ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഐ.സി ഏജന്റസ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ എല്‍.ഐ.സിയുടെ പങ്ക്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.ഐ.ഇ.എ സംസ്ഥാന സെക്രട്ടറി എം.കെ മോഹനന്‍ അധ്യക്ഷനായ ചടങ്ങില്‍ അഖിലേന്ത്യാ പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണന്‍ വിഷയം അവതരിപ്പിച്ചു. എസ്.എസ് പോറ്റി, എം. വിജയകുമാര്‍, അങ്കത്തില്‍ അജയകുമാര്‍, പി.ജെ ദിലീപ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."