HOME
DETAILS
MAL
ഐ.ഒ.സി പ്ലാന്റിന്റെ നിര്‍മാണം നിര്‍ത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടില്ലെന്നു മേഴ്സിക്കുട്ടിയമ്മ
backup
June 19 2017 | 23:06 PM
കൊല്ലം: എറണാകുളം പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന് സര്‍ക്കാര്‍ ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്നും ചര്‍ച്ചയിലെ തീരുമാനങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.
ഐ.ഒ.സിയുടെ പാചകവാതക സംഭരണ ശാലയ്ക്കെതിരേ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് മന്ത്രി മേഴ്സിക്കുട്ടിയമ്മ വാക്കുപാലിച്ചില്ലെന്ന ആരോപണവുമായി സമരസമിതി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സമരക്കാര്‍ക്ക് അവസരം ഉണ്ടാക്കാമെന്നും അതുവരെ എല്‍.പി.ജി പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ നാലുവരെ നിര്ത്തിവയ്ക്കാമെന്നുംമേഴ്സിക്കുട്ടിയമ്മ ഉറപ്പുനല്‍കിയെന്നാണ് സമരസമിതി അറിയിച്ചിരുന്നത്. ഇതാണ് മന്ത്രി തള്ളിയത്. പൊലിസ് നടപടി അങ്ങേയറ്റം തെറ്റാണെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."