''സംഘടനാ പ്രവര്‍ത്തനം നടത്തി തീവ്രവാദത്തില്‍ എത്താഞ്ഞത് ഭാഗ്യം, മാന്യമായി ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിക്കാം അല്ലെങ്കില്‍ സര്‍ക്കാര്‍ വക ഭക്ഷണം കഴിക്കേണ്ടി വരും''; നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് ബജ്റംഗ്ദള്‍ ജില്ലാ നേതാവ് പാര്‍ട്ടി വിട്ടു
തൃശ്ശൂര്‍: ശബരിമലയിലെ അക്രമസംഭവങ്ങളിലും പാസ്റ്ററെ അക്രമിച്ച കേസിലും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ബജ്റംഗ്ദള്‍ തൃശ്ശൂര്‍ ജില്ലാ ജന. സെക്രട്ടറി സ്ഥാനം രാജിവച്ചു. രാഷ്ട്രീയ ബജ്റംഗ്ദളിന്റെ നേതൃസ്ഥാനവും അതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നതായി ഗോപിനാഥന് കൊടുങ്ങല്ലൂരാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
വിവിധ കേസുകളില്‍പ്പെട്ട് 192 ദിവസം വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ ഒരു നേതാക്കളും തിരിഞ്ഞുനോക്കിയില്ലെന്നും നേതാക്കള്‍ ഫേസ്ബുക്കില്‍ ഇരുന്നല്ലാതെ പ്രവര്‍ത്തകരുടെ കൂടെ നിന്നാണ് പ്രവര്‍ത്തിക്കേണ്ടതെന്നും കുറ്റപ്പെടുത്തുന്നു. മാന്യമായി ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിക്കാമെന്നും അതല്ലെങ്കില്‍ സര്‍ക്കാര്‍ വക ഭക്ഷണം കഴിക്കേണ്ടി വരുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. പോസ്റ്റിന് താഴെയായി നിരവധി ആളുകള്‍ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് ചെയ്തിട്ടുണ്ട്.
ഇതില്‍ റാം കൊടുങ്ങല്ലൂര്‍ എന്ന വ്യക്തിക്ക് നല്കിയ മറുപടിയില്‍ ''സംഘടനാ പ്രവര്‍ത്തനം എന്ന് പറഞ്ഞ് ലാസ്റ്റ് തീവ്രവാദത്തില്‍ എത്താഞ്ഞത് ഭാഗ്യം'' എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. ഇത്രയും വരെ എത്തിക്കാന്‍ എല്ലാര്ക്കും നല്ല താല്പര്യമായിരുന്നുവെന്നും പെട്ടപ്പോള്‍ പെട്ടവര്‍ പെട്ടു, നേതാക്കള്‍ ഫോണ്‍ എടുക്കാന്‍പോലും പറ്റാത്ത അത്ര ബിസിയായി. അവരെ വിശ്വസിച്ച നമ്മള് പൊട്ടന്മാര് എന്നും വിമര്‍ശിക്കുന്നുണ്ട്.
ശബരിമലയില്‍ നടന്ന പ്രക്ഷോഭത്തിനിടെ പൊലിസിനെ അക്രമിക്കുന്ന ഗോപിനാഥന്റെ ചിത്രം വൈറലായിരുന്നു. ഈ കേസുകളില്‍ ഉള്‍പ്പെടെയാണ് അനേക ദിവസം ഇയാള്‍ക്ക് ജയിലില്‍ കഴിയേണ്ടി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."