കെ.പി.എ അസീസ് സ്മാരക ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് പി.ടി മുഹമ്മദ് മുസ്തഫക്ക്
ഫറോക്ക്: രാമനാട്ടുകര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.പി.എ അസീസിന്റെ പേരില്‍ ബേപ്പൂര്‍ മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡിന് മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ് സാമുഹ്യശാസ്ത്ര അധ്യാപകന്‍ നല്ലളം സ്വദേശി പി.ടി മുസ്തഫയെ തെരഞ്ഞെടുത്തു. കാഴ്ച ശക്തിയില്ലാത്ത മുസ്തഫ അധ്യാപനത്തോടൊപ്പം ചെയ്തുവരുന്ന സമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. മുസ്തഫ അസ്സബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്റിന്റെ സംസ്ഥാന സെക്രട്ടറിയായി കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ്. സാമൂഹ്യ നീതിവകുപ്പിന്റെ മികച്ച വികലാംഗ ജീവനക്കാരനുളള 2012ലെ സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു.
യുവജനയാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി ബേപ്പൂര്‍ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി 16ന് വൈകീട്ട് 6.30ന് രാമനാട്ടുകരയില്‍ നടത്തുന്ന വിളംബര പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും.
സമാപന പൊതുസമ്മേളനത്തില്‍ പണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ എം.സി മായിന്‍ഹാജി, കെ.എം.ഷാജി.എം.എല്‍.എ, സി.മമ്മുട്ടി എം.എല്‍.എ, പി.കെ.ഫിറോസ് തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ ആരിഫ് തങ്ങള്‍ ചാലിയം, എ.പി മുഹമ്മദ് ബഷീര്‍, റിയാസ് അരീക്കാട്, പി.ഇ ഖാലിദ്, ക്രസന്റ് മുഹമ്മദലി, ശിഹാബ് നല്ലളം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."