മുഴുവന്‍ ക്ലാസുകളിലും ലൈബ്രറിയൊരുക്കി സൗത്ത് കൊടിയത്തൂര്‍ എ.യു.പി സ്കൂള്‍
മുക്കം: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളില്‍ വായന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗത്ത് കൊടിയത്തൂര്‍ എ.യു.പി സ്കൂളിലെ മുഴുവന്‍ ക്ലാസുകളിലും ലൈബ്രറി സജ്ജമാക്കി. സ്കൂളിലെ 27 ക്ലാസ് മുറികളിലും നിരവധി പുസ്തകങ്ങളുമായാണ് ലൈബ്രറി ഒരുക്കിയിരിക്കുന്നത്.
ഒരോ ക്ലാസിലും 50 മുതല്‍ 100 വരെ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. സമ്പുര്‍ണ ക്ലാസ് ലൈബ്രറി പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ് നിര്‍വഹിച്ചു. പ്രധാനാധ്യാപകന് എന്‍. രവീന്ദ്രകുമാര്‍ അധ്യക്ഷനായി. വിവിധ മത്സര വിജയികള്‍ക്ക് മാവൂര്‍ ബി.പി.ഒ കെ. അജയകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
വാര്‍ഡ് മെംബര്‍ സാബിറ തറമ്മല്‍, ഇ. യാക്കൂബ് ഫൈസി, സ്റ്റാഫ് സെക്രട്ടറി പി.സി മുജീബ് റഹ്മാന്, പി.ടി.എ പ്രസിഡന്റ് സി.ടി കുഞ്ഞോയി, ഹബീബ, സുബൈര്‍ എള്ളങ്ങല്, ഗുലാം ഹുസൈന്, അബ്ദുചാലില്, എ. ഫാത്തിമ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."