പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കും, ശമ്പള വര്‍ധനവ് നടപ്പിലാക്കും; മുത്തൂറ്റ് സമരം അവസാനിച്ചു
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിലെ ജീവനക്കാര്‍ 52 ദിവമായി തുടര്‍ന്നുവന്ന സമരം വിജയിച്ചു. പിരിച്ചുവിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, ശമ്പളവര്‍ധനവ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്. ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് എറണാകുളം ഗസ്റ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് ഏറെ ചര്‍ച്ചചെയ്യപ്പെട്ട സമരം പരിസമാപ്തിയിലേക്കെത്തിയത്.
സമരം അവസാനിപ്പിക്കുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജന.സെക്രട്ടറി എളമരം കരിം പ
റഞ്ഞു. ഓഗസ്റ്റ് 20നാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിലെ ഒരുവിഭാഗം ജീവനക്കാര്‍ സമരം ആരംഭിച്ചത്. 11 റീജിയണല്‍ ഓഫിസുകളിലെയും 611 ശാഖകളിലെയും 1800 വേറെ ജീവനക്കാരാണ് പണിമുടക്ക് സമരം നടത്തിയിരുന്നത്. എന്നാല്‍ ഇതിനെതിരേ ധിക്കാരപരമായ സമീപനമായിരുന്നു മാനേജ്‌മെന്റെ തുടക്കംമുതല്‍ സ്വീകരിച്ചിരുന്നത്. രാജ്യത്തെ മുഴുവന്‍ ശാഖകള്‍ അടക്കേണ്ടി വന്നാലും സമരക്കാരോട് വിട്ടവിഴ്ച ചെയ്യേണ്ടെന്നായിരുന്നു മാനേജ്‌മെന്റ തീരുമാനം.
അതിനിടെ സമരക്കാരും ജോലിക്കെത്തിയ ജീവനക്കാരും ഏറ്റുുട്ടുന്ന അവസ്ഥവരെയുണ്ടായി. മുത്തൂറ്റ് എം.ഡി ജോര്‍ജ് അലക്‌സാണ്ടറടക്കം റോഡില്‍ കുത്തിയിരുന്നത് നാടകീയ സംഭവങ്ങള്‍ക്ക് വഴിവച്ചിരുന്നു. സമരം തുടരുകയാണെങ്കില്‍ കേരളത്തില്‍ ചില ബ്രാഞ്ചുകള്‍ അടക്കുമെന്നും അവര്‍ കൂട്ടിച്ചര്‍ത്തിരുന്ന. എന്തായാലും തൊഴിലാളികളുടെ ഇഛാശക്തിക്കുമുന്നില്‍ ഒടുവില്‍ മാനേജ്‌മെന്റ് മുട്ടുമടക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."