ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് നേതാവിന് സംഘ്പരിവാര്‍ ആക്രമണം
പട്‌ന: ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സജ്ജാദ് ഹുസൈന്‍ അക്തറിന് നേരെ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണം. ജയ് ശ്രീറാം, ജയ് ഭോലേ നാഥ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് സജ്ജാദിനെ മര്‍ദിക്കുകയായിരുന്നു.
ബീഹാറില്‍ ദുര്‍ഗാപൂജയ്ക്കു ശേഷം വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെയാണ് സംഭവം. സജ്ജാദ് സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചിരുന്നു. ഇതേ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഒരുസംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സജ്ജാദിനെ മര്‍ദ്ദിച്ചത്.
പരുക്കേറ്റ സജ്ജാദ് ഹുസൈന്‍ പട്‌ന സഞ്ജീവനി ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് പൊലിസില്‍ പരാതി നല്‍കിയ ശേഷം വീട്ടിലേക്ക് മടങ്ങി. വലിയ ആക്രമണം ഒന്നും ഇല്ലാത്തതിനാലാണ് സംഭവം വലിയ ഇഷ്യൂ ആക്കാത്തതെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ പ്രതികരിച്ചു.
രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ജയ് ശ്രീറാം കൊലവിളിയാകുന്നുവെന്നും അതിന്റെ പേരിലടക്കം വര്‍ധിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച 49 സാസ്‌കാരികചലച്ചിത്രസാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."