HOME
DETAILS

പച്ച വിരിച്ച വിദ്യാലയം; തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി

  
backup
November 10 2018 | 05:11 AM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%82-%e0%b4%a4

തിരുവമ്പാടി: കൃഷിയെന്നാല്‍ പഠനത്തിന്റെ ഭാഗം കൂടിയാണ് ഈ കുട്ടികള്‍ക്ക്. കൃഷി കേവലം പാഠ്യേതര വിഷയം മാത്രമായി കണ്ട് മാറിനില്‍ക്കാന്‍ ഇവര്‍ക്കായില്ല. അതിനെ കൂടെച്ചേര്‍ത്തു. മുറ്റത്ത് വിത്തുനട്ടു. വിളയിച്ചെടുത്തു. അങ്ങനെ വിദ്യാലയം സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദവുമായി. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ കുറിച്ചാണിവിടെ പറയുന്നത്.
വിദ്യാലയത്തിനു ഹരിതശോഭ പകര്‍ന്ന് മുന്‍ഭാഗത്തു തന്നെ കരനെല്‍ ചോളം, ഇഞ്ചി, മഞ്ഞള്‍, ചേന, പയര്‍, പാവല്‍. മുന്നൂറിലേറെ ഗ്രോ ബാഗുകളില്‍ തക്കാളി, പച്ചമുളക്, വഴുതന, വെണ്ട, കാബേജ്, കോളിഫ്‌ളവര്‍. കൂടാതെ നടുമുറ്റത്ത് മികച്ചയിനം കപ്പളത്തിന്റെ കൃഷി. പുറമെ കൃഷിയിടത്തില്‍ ടിഷ്യൂ വാഴകള്‍, വാഴ, മത്തന്‍, കോവല്‍ എന്നിവയും... ഇതില്‍പരം ഒരു വിദ്യാലയത്തിന് എന്തുവേണം ? വിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം നടപ്പാക്കിക്കുന്ന ഹരിതോത്സവത്തിന്റെ ഭാഗമായി വിപുലമായ കാര്‍ഷിക പ്രവര്‍ത്തനങ്ങളാണു സ്‌കൂളില്‍ നടപ്പാക്കുന്നത്.
കാര്‍ഷിക ക്ലബിലെ വിദ്യാര്‍ഥികള്‍ ഒഴിവുസമയങ്ങളിലും അവധിദിനങ്ങളിലും കള പറിക്കാനും വെള്ളമൊഴിക്കാനും വളമിടാനുമെല്ലാം മുന്നിട്ടിറങ്ങി. ഇവര്‍ക്ക് പിന്തുണയുമായി അധ്യാപകരും രക്ഷിതാക്കളും കൂടി രംഗത്തിറങ്ങിയതോടെ അവാര്‍ഡുകളും തേടിവരാന്‍ തുടങ്ങി. കഴിഞ്ഞവര്‍ഷം ജില്ലയിലെ മികച്ച അധ്യാപകനും വിദ്യാര്‍ഥിക്കുമുള്ള കൃഷിവകുപ്പിന്റെ പുരസ്‌കാരം സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണു ലഭിച്ചത്.
ഇതുകൂടി അറിയൂ... ജൈവകൃഷിയിലൂടെ സ്വന്തമായി വിളയിച്ചെടുത്ത പച്ചക്കറികള്‍ ഉപയോഗിച്ചാണു കുട്ടികള്‍ സ്‌കൂളില്‍ വിഭവസമൃദ്ധ ഭക്ഷണം വിളമ്പുന്നത്. സ്‌കൂള്‍ ബയോഗ്യാസ് പ്ലാന്റില്‍ നിന്നുള്ള സ്ലറി ജൈവകൃഷിക്ക് കരുത്തുപകരുന്നു. 'വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും' എന്ന വിദ്യാലയപദ്ധതി പ്രകാരം മികച്ച രീതിയില്‍ വീടുകളില്‍ കൃഷിചെയ്യുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി എല്ലാ വര്‍ഷവും അവരെ ആദരിക്കുന്നുണ്ട്. ഔഷധത്തോട്ട വിപുലീകരണ പ്രവര്‍ത്തനങ്ങളും വിദ്യാലയത്തില്‍ നടന്നുവരുന്നു.
കൃഷിവകുപ്പിന്റെ സഹകരണത്തോടെ നടക്കുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനാധ്യാപകന്‍ കെ.എം സണ്ണി, കാര്‍ഷിക ക്ലബ് കണ്‍വീനര്‍ ജെയിംസ് ജോഷി നേതൃത്വം നല്‍കുന്നു. സ്‌കൂളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വിദ്യാലയ പരിസരം പച്ചപ്പില്‍ നിലനിര്‍ത്തുന്നതിനും വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കുന്നതിനും വിഷമില്ലാത്ത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്നതിനും മറ്റു സ്ഥാപനങ്ങള്‍ക്ക് മാതൃകയായിട്ടുണ്ടെന്ന് കാര്‍ഷിക ക്ലബ് കണ്‍വീനര്‍ അഭിപ്രായപ്പെട്ടു.
സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് ഓലിയക്കാട്ടില്‍, പി.ടി.എ പ്രസിഡന്റ് തങ്കച്ചന്‍ പുരയിടത്തില്‍, പ്രിന്‍സിപ്പല്‍ വിപിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ പ്രോത്സാഹനവുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago