ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവുമായി പിടിയില്‍
വടകര: കഞ്ചാവ് കേസില്‍ തടവിനു ശിക്ഷിക്കപ്പട്ട് ഹൈക്കോടതിയില്‍നിന്ന് അപ്പീല്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവുമായി പിടിയില്‍. വടകര മേപ്പയില്‍ ജനതാറോഡ് എട്ടംമലോല്‍ രാജന്‍ എന്ന സ്റ്റീല്‍ രാജനെയാണ് (55) എസ്.ഐ ഷറഫുദ്ദീനും ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സു ം ചേര്‍ന്നു പിടികൂടിയത്. നഗരഹൃദയഭാഗത്തെ ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തു വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ വീണ്ടും കുടുങ്ങിയത്.
19 ചെറിയ പാക്കറ്റുകളിലാക്കിയ 90 ഗ്രാം കഞ്ചാവാണു കണ്ടെടുത്തത്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് ലഭിക്കുന്നുണ്ടെന്ന പരാതി ഉയര്‍ന്നതോടെ ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ് ഇവിടം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനു തുടര്‍ച്ചയായാണു പ്രതി വലയിലാവുന്നത്. നേരത്തെ അഞ്ചു കിലോ കഞ്ചാവുമായി പിടിക്കപ്പെട്ട ആളാണ് രാജന്‍. ഈ കേസില്‍ അഞ്ചുവര്‍ഷം ശിക്ഷ കിട്ടിയ ഇയാള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലിറങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."