സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ ബസ് സര്‍വിസ് റദ്ദാക്കിയെന്ന്
ഗൂഡല്ലൂര്‍: മുന്നറിയിപ്പില്ലാതെ സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ ബസ് സര്‍വിസ് റദ്ദാക്കിയതായി പരാതി. ഗൂഡല്ലൂര്‍ ഡിപ്പോയില്‍ നിന്ന് സര്‍വിസ് നടത്തുന്ന തമിഴ്നാട് സര്‍ക്കാര്‍ ബസാണ് സര്‍വിസ് റദ്ദാക്കിയത്. കഴിഞ്ഞ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് സര്‍വിസ് റദ്ദാക്കിയത്.
രാവിലെ 6.30ന് നിലമ്പൂരില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പുറപ്പെടുന്ന ബസ് 8.30നാണ് ഗൂഡല്ലൂരിലെത്തുക. തുടര്‍ന്ന് 10ന് സുല്‍ത്താന്‍ ബത്തേരിയിലെത്തുകയും അവിടെ നിന്ന് 10.30ന് വീണ്ടും ഗൂഡല്ലൂര്‍ വഴി നിലമ്പൂരിലേക്ക് സര്‍വീസ് നടത്തുകയും ചെയ്യും.
ഉച്ചക്ക് ശേഷം വീണ്ടും ഗൂഡല്ലൂരിലേക്ക് സര്‍വിസ് നടത്തും. വൈകുന്നേരം അഞ്ചിന് ഗൂഡല്ലൂരില്‍ നിന്ന് നിലമ്പൂരിലേക്ക് സര്‍വിസ് നടത്തുകയും നിലമ്പൂരില്‍ ഹാള്‍ട്ട് ചെയ്യും. സര്‍ക്കാര്‍ ജീവനക്കാര്‍, തൊഴിലാളികള്‍ അടക്കമുള്ള നൂറുക്കണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന ബസ് സര്‍വിസാണിത്. ഇത് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതോടെ ജനങ്ങള്‍ കടുത്ത ദുരിതത്തിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."