ഭീകരരില്‍ നിന്ന് മുസ്ലിംകള്ക്ക് സംരക്ഷണംനല്‍കി ചര്‍ച്ച്
ബാങ്കുയ്: മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്യപ്പെട്ട 1,500 മുസ്ലിംകള്ക്ക് അഭയം നല്കി കത്തോലിക്കാ ചര്‍ച്ച് മാതൃകയായി. തെക്കുകിഴക്കന്‍ മേഖലയിലെ ബംഗാസൗ ടൗണിലാണ് ക്രിസ്ത്യന്‍ പള്ളി അഭയാര്‍ഥി ക്യാംപായത്. കഴിഞ്ഞ മെയ് പകുതിയോടെയാണ് മേഖലയില്‍ ആക്രമണം ശക്തമായത്. ഇതോടെ പലായനം ചെയ്ത മുസ്ലിംകള്ക്ക് ചര്‍ച്ച് അഭയം നല്‍കുകയായിരുന്നു.
ചര്‍ച്ചില്‍ ഭക്ഷണത്തിനും വസ്ത്രത്തിനും ക്ഷാമമുണ്ടെന്നും ഞങ്ങള്‍ക്ക് നോമ്പെടുക്കാനുള്ള സൗകര്യം പുരോഹിതര്‍ ചെയ്തു നല്‍കുന്നുണ്ടെന്നും അഭയാര്‍ഥിയായ അലിദോ ജിബ്രീല്‍ പറഞ്ഞു. ഇവിടെ നിന്ന് പോകുന്നത് സുരക്ഷിതമാകില്ലെന്ന് ചര്‍ച്ചിലെ പുരോഹിതന് ഫാ.അലൈന്‍ ബ്ലെയ്സ് ബിസിയാലോ പറഞ്ഞു. നഗരം തോക്കുധാരികളായ അക്രമികള്‍ വളഞ്ഞതിനാലാണ് ഇവര്‍ പള്ളിയില്‍ കുടുങ്ങിയത്. ഒരു മാസത്തിലേറെയായി ചര്‍ച്ചില്‍ കുടുങ്ങിയിരിക്കയാണിവര്. ക്രിസ്ത്യന്‍ വിഭാഗത്തിലെ തീവ്രവാദി വിഭാഗമായ ആന്റി ബലാകയാണ് മുസ്ലിംകള്‍ക്കെതിരേ ആക്രമണം തുടങ്ങിയത്. ടോകോയോ എന്ന മുസ്ലിം ഭൂരിപക്ഷ ജില്ലയില്‍ ഇവര്‍ ആക്രമണം നടത്തിയിരുന്നു. ചര്‍ച്ചിനു സമീപത്തെ മുസ്ലിം പള്ളിയില്‍ അഭയം തേടാനാണ് ഇവര്‍ ഇറങ്ങിയതെങ്കിലും പള്ളിയും ആക്രമിക്കപ്പെട്ടു. സംഭവത്തില്‍ പള്ളി ഇമാമും കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് സമാധാനമുണ്ടാക്കാന്‍ കത്തോലിക് ബിഷപ്പ് സംഘത്തെ അയച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ ഇവിടെ 150 പേരാണ് കൊല്ലപ്പെട്ടതെന്ന് റെഡ്ക്രോസ് പ്രാദേശിക പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."