കര്‍ഷകരെ ആശങ്കയിലാക്കി കാര്‍ഷിക വിളകളില്‍ രോഗബാധ
മാനന്തവാടി: പ്രളയം വരുത്തിയ വിനകള്‍ക്ക് പിന്നാലെ കാര്‍ഷിക വിളകള്‍ക്ക് വ്യാപകമായി രോഗബാധ ഉണ്ടാകുന്നത് ജില്ലയിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. പേമാരിയില്‍ അടക്ക ധാരാളമായി പൊഴിഞ്ഞു പോയിരുന്നു. നല്ല കായ്ഫലമുള്ള കമുകുകളില്‍ നിന്നുപോലും ഈ വര്‍ഷം അടക്ക പറിക്കാനില്ലാത്ത അവസ്ഥയാണ് പല കര്‍ഷകര്‍ക്കും.
വെള്ളം കയറി ഹെക്ടര്‍ കണക്കിന് പാടങ്ങളിലെ നെല്‍കൃഷി നശിച്ചിരുന്നു. നഷ്ടംസഹിച്ച് വീണ്ടും കൃഷിയിറക്കിയ കര്‍ഷകര്‍ക്കാകട്ടെ കീടങ്ങളുടെയും കളകളുടെയും ശല്യം തിരിച്ചടിയായിട്ടുണ്ട്. പല വയലുകളിലും ഇനി കൊയ്‌തെടുക്കാനുള്ളത് പുല്ല് മാത്രമാണ്. വാഴ കര്‍ഷകരുടെ സ്ഥിതിയും ദയനീയമാണ്. വിളനാശത്തിന് പുറമെ വിലത്തകര്‍ച്ചയും വാഴകര്‍ഷകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇഞ്ചി, ചേന കൃഷികളെയും പ്രളയവും രോഗവും പ്രതികൂലമായി ബാധിച്ചു.
ദ്രുതവാട്ടം കാരണം നശിച്ച കുരുമുളക് തോട്ടങ്ങളില്‍ വീണ്ടും വെച്ച് പിടിപ്പിച്ച കൊടികളും ഇന്ന് നശിക്കുകയാണ്. കുരുമളക് തിരികള്‍ കൊഴിഞ്ഞ് വീഴുകയും കുരുമുളക് വള്ളികള്‍ മഞ്ഞളിപ്പ് ബാധിച്ച് നശിക്കുകയും ചെയ്യുകയാണ്. മഴ മാറിയതോടെയാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായി കുരുമുളകില്‍ രോഗബാധയേറുന്നത്.
അതിവര്‍ഷം കാപ്പിയുടെ ഉല്‍പാദനത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കണ്ണീരില്‍ മുങ്ങിയ കര്‍ഷകരെ സഹായിക്കാന്‍ സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന ആവശ്യമാകട്ടെ വനരോദനമായി മാറുകയാണ്. ബാങ്കുകളിലെ വായ്പ്പകള്‍ പോലും തിരിച്ചടക്കാന്‍ മാര്‍ഗമില്ലാതെ കുഴയുകയാണ് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് വേണ്ട വിതത്തിലുള്ള ഒരു പുനരദ്ധാന പദധതികളും കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നുണ്ട്. ധനസഹായത്തിന് അപേക്ഷിച്ചിട്ടും കാര്യമില്ലന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."