മലയാളി പെണ്‍കുട്ടിയുടെ മരണം: പ്രതികള്‍ക്ക് ജയില്‍ ശിക്ഷയില്ല
വാഷിങ്ടണ്‍: മലയാളി പെണ്‍കുട്ടി അഗ്നിശമന വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രതികളായ ആറു വിദ്യാര്‍ഥികള്‍ക്ക് ജയില്‍ ശിക്ഷയില്ല. യൂനിവേഴ്‌സിറ്റി ഓഫ് കണക്റ്റിക്കട്ട് വിദ്യാര്‍ഥിനിയും മലയാളിയുമായ ജെഫ്‌നി പള്ളി (19) ആണ് മരിച്ചത്. 2016 ഒക്ടോബര്‍ 16 നായിരുന്നു അപകടം.
പ്രതികള്‍ക്ക് റോക്‌വില്ലില്‍ സുപ്പിരീയര്‍ കോര്‍ട്ട് ജഡ്ജി കാള്‍ ഇ. ടെയ്‌ലര്‍ രണ്ടു വര്‍ഷത്തെ നല്ലനടപ്പ് ശിക്ഷയാണ് വിധിച്ചത്. രണ്ടു വര്‍ഷത്തെ പ്രൊബേഷന്‍ കാലാവധിയില്‍ മറ്റു കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ ഇവരുടെ ക്രിമിനല്‍ ഹിസ്റ്ററി നീക്കണമെന്നും കോടതി ഉത്തരവിട്ടു.
സംഭവദിവസം രാത്രി പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങവെ ജെഫ്‌നി ഫയര്‍ സ്റ്റേഷനു മുന്നില്‍ ഉറങ്ങിപ്പോയിരുന്നു. പ്രതികള്‍ അഗ്നിശമനസേനാ ഓഫിസില്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് പുറത്തേക്കുവന്ന വാഹനം ജെഫ്‌നിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
പാട്രിക് (21), മാത്യു(21), ഡെയ്‌ലന്‍ (22), ഓസ്റ്റിന്‍ (21), ഡൊമിനിക്(21), ജോനാഥാന്‍ (22) എന്നിവരാണ് കേസിലെ പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."