HOME
DETAILS
MAL
സിറിയയിലെ ഐ.എസ് കേന്ദ്രത്തിനുനേരെ ഇറാന്റെ മിസൈല്‍ ആക്രമണം
backup
June 19 2017 | 23:06 PM
തെഹ്‌റാന്‍: സിറിയയിലെ ഐ.എസ് കേന്ദ്രം ലക്ഷ്യമാക്കി ഉഗ്രശേഷിയുള്ള മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്.
1980-88 കാലഘട്ടത്തിലെ ഇറാന്‍- ഇറാഖ് യുദ്ധത്തിനുശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തിനുനേരെ ഇറാന്‍ ആക്രമണം നടത്തുന്നത്.
സിറിയയിലെ 'ടെറര്‍ ബേസ് ' എന്നറിയപ്പെടുന്ന ദെയിര്‍ ഇസൊര്‍ പ്രവിശ്യയെ ലക്ഷ്യമാക്കിയാണ് മിസൈല്‍ ആക്രമണം നടത്തിയത്.
ഐ.എസ് ശക്തികേന്ദ്രമായ എണ്ണ സമ്പന്ന പ്രദേശമാണിത്.ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും ആയുധങ്ങള്‍ നശിച്ചതായും ഇറാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."