HOME
DETAILS
MAL
സഊദിയിലെ എണ്ണ ഖനന കേന്ദ്രം തകര്‍ക്കാന്‍ ശ്രമം
backup
June 19 2017 | 23:06 PM
റിയാദ്: സഊദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ കടലില്‍ സ്ഥിതിചെയ്യുന്ന എണ്ണ ഖനന കേന്ദ്രം തകര്‍ക്കാന്‍ ശ്രമം.
കഴിഞ്ഞ വെള്ളിയാഴ്ച എണ്ണ ഖനന കേന്ദ്രം ലക്ഷ്യമാക്കി മൂന്ന് ബോട്ടുകള്‍ എത്തിയതായും സഊദി റോയല്‍ നേവിയുടെ ഇടപെടലിനെ തുടര്‍ന്ന് ശ്രമം പരാജയപ്പെട്ടതായും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ചുകപ്പും വെള്ളയും കലര്‍ന്ന പതാക ബോട്ടുകള്‍ക്ക് മുന്നിലുണ്ടായിരുന്നു. സഊദി നേവി മുന്നറിയിപ്പ് നല്‍കിയിട്ടും ബോട്ടുകള്‍ എണ്ണ ഖനന കേന്ദ്രം ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. തുടര്‍ന്ന് നേവി നടത്തിയ ആക്രമണത്തില്‍ ഒരു ബോട്ട് തകരുകയും രണ്ടെണ്ണം രക്ഷപ്പെടുകയും ചെയ്തു.
തകര്‍ന്ന ബോട്ടില്‍ നിന്ന് വന്‍തോതിലുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെണ്ടടുത്തിട്ടുണ്ടണ്ട്. ആക്രമണത്തിനുപിന്നില്‍ ആരാണെന്ന് സഊദി വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."