മെട്രോമാന്‍ ഫാന്‍സേ..... ഇതിലെ...ഇതിലെ...
എം.ടി യുടെ മഹാഭാരതം ചലച്ചിത്രമാക്കാന്‍ നടത്തുന്ന ഉദ്ധ്യമങ്ങള്‍ എവിടെ വരെ എത്തിയെന്നറിയില്ല....പക്ഷെ എല്ലാവര്‍ക്കും ശശികലയുടെ കീലേരി അച്ചു സ്‌റ്റൈല്‍ ഭീസണി അറിയാം...അത് തന്നെയാണ് അയാളുടെ വിജയവും...
പറഞ്ഞുവരുന്നത് എന്താണെന്ന് വച്ചാല്‍ ഒരാള്‍, അദ്ദേഹം ഒരു വലിയ മനുഷ്യനാണ്...ഒരു മൂന്നാം കിട രാജ്യത്തിന് ലോകം മുഴുവന്‍ കയ്യടിക്കും വിധത്തില്‍ മനോഹരമായ പാലങ്ങള്‍,തുരങ്കങ്ങള്‍, ദുര്‍ഘടമായതും ഒരിക്കലും സാധ്യമാകുമെന്നു കരുതുകയും ചെയ്യാത്ത പലയിടത്തും മാലോകരെ ഞെട്ടിച്ചു കൊണ്ട് റെയില്‍വേ ചൂളം വിളി എത്തിച്ച....അത് പോലെ തിരക്കുള്ള പട്ടണങ്ങളെ ഏറ്റെടുത്ത് അവക്ക് വേണ്ടി മെട്രോകള്‍ നിര്‍മിച്ച മഹാനായ എന്‍ജിനീയര്‍...ആധുനിക ഭാരതത്തിന്റെ പെരുന്തച്ചന്‍.
അതെ ഇ.ശ്രീധരന്‍ ഇതൊക്കെയാണ്......അതിലൊന്നും ആര്‍ക്കും ഒരു സംശയവുമില്ല. പക്ഷെ 40 ദിവസം മുന്‍പ് കൊച്ചി മെട്രോയുടെ സ്പന്ദനം അറിയാന്‍ നമ്മുടെ പ്രധാന മന്ത്രി നിരന്തരം തന്നെ കോണ്‍ടാക്ട് ചെയ്യാറുണ്ട് എന്ന് പറഞ്ഞ അതെ ശ്രീധരന്‍ സാറിനെ ആരാണെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത അവിവേകത്തോടെ ഇത്ര വലിയ ഒരു രാജ്യത്തെ പ്രധാന മന്ത്രിയുടെ ഓഫിസ് ഇടപെടുന്നുണ്ടങ്കില്‍ അതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയം ഉണ്ടാകാം.....അല്ല ഉണ്ട്...തീര്‍ച്ച
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."