പ്ലസ്‌വണ്‍ ആദ്യ അലോട്ട്‌മെന്റില്‍ ഇടംപിടിച്ചത് 2,37,920 വിദ്യാര്‍ഥികള്‍
മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റില്‍ ഇടംപിടിച്ചത് 2,37,920 വിദ്യാര്‍ഥികള്‍. 2,88,954 മെറിറ്റ് സീറ്റുകളുള്ള സംസ്ഥാനത്ത് ഇനിയുള്ളത് 51,034 സീറ്റുകളാണ്. വിവിധ ജില്ലകളില്‍നിന്നായി സംസ്ഥാനത്താകെ 4,96,347 വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയത്.
ഇതില്‍ 258427 വിദ്യാര്‍ഥികള്‍ക്കും സീറ്റ് ലഭിച്ചിട്ടില്ല. 1,56,989 ജനറല്‍ സീറ്റുകളുള്ള സംസ്ഥാനത്ത് ഇടുക്കി ജില്ലയിലെ 33 ഒഴികെ മുഴുവന്‍ സീറ്റുകളിലേക്കും ആദ്യ അലോട്ട്‌മെന്റ് ആയി. സംവരണ വിഭാഗങ്ങള്‍ക്കായി മാറ്റിവച്ച സീറ്റുകളാണ് അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കുള്ള ഏക പ്രതീക്ഷ. പട്ടിക വര്‍ഗ വിഭാഗത്തിനായി നീക്കിവച്ച 86 ശതമാനം സീറ്റുകളിലേക്കും ഇത്തവണ അപേക്ഷകരില്ല.
30,428 സീറ്റുകളുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍ 4,277 സീറ്റിലേക്കുമാത്രമാണ് അപേക്ഷ ലഭിച്ചത്. 26,151 വിദ്യാര്‍ഥികള്‍ക്കുള്ള പ്ലസ് വണ്‍ സീറ്റുകള്‍ ഇവിടെ ഒഴിഞ്ഞു കിടക്കുകയാണ്. പട്ടികജാതി വിഭാഗത്തില്‍ 9,723 സീറ്റുകളും ഭിന്ന ശേഷി വിഭാഗത്തില്‍ 4,304 ഉം എല്‍.സി ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍ 3,223 ഉം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 14,080 സീറ്റുകളുള്ള ഈഴവ, തിയ്യ വിഭാഗത്തില്‍ 88 ഉം 11342 സീറ്റുകളുള്ള മുസ്‌ലിം സംവരണ വിഭാഗത്തില്‍ 151 ഉം 2,306 സീറ്റുകളുള്ള ക്രിസ്ത്യന്‍ ഒ.ബി.സി വിഭാഗത്തില്‍ 854 ഉം സീറ്റുകളാണ് ഒഴിവുള്ളത്.
ഹിന്ദു ഒ.ബി.സി(234), കാഴ്ച ശേഷിയില്ലാത്തവര്‍ (850), ഭാഷ ന്യൂനപക്ഷം(121), ധീവര(1768), വിശ്വകര്‍മ(39), കുശവന്‍(1549), കുടുമ്പി(1946) സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്.
അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഇന്ന് പ്രവേശനം നേടണം
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റില്‍ ഇടംപിടിച്ചവര്‍ ഇന്ന് വൈകിട്ട് അഞ്ചിനകം പ്രവേശനം നേടണം. ആദ്യ ഓപ്ഷന്‍ ലഭിച്ചവര്‍ സ്ഥിര പ്രവേശനവും മറ്റ് ഓപ്ഷനുകള്‍ ലഭിച്ചവര്‍ ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സഥിരപ്രവേശനമോ ആണ് നേടേണ്ടത്.
ആദ്യ അലോട്ട്‌മെന്റില്‍ ഇടംപിടിക്കാത്തവര്‍ക്കായി രണ്ടാം അലോട്ട്‌മെന്റ് അടുത്തദിവസം നടക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട ബോര്‍ഡുകളില്‍നിന്നു ലഭ്യമാകാത്ത വിദ്യാര്‍ഥികള്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ 28 വരെ സമയം അനുവദിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സ്വീകരിക്കുന്നുണ്ട്. അപേക്ഷാവിവരങ്ങള്‍ തെറ്റായി നല്‍കിയതു മൂലം അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തവരുടെ പരാതികള്‍ വെരിഫിക്കേഷന്‍ നടത്തിയ സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടും സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളും സഹിതം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെത്തിക്കണം. ഇത്തരത്തില്‍ അപേക്ഷിക്കുന്നവര്‍ക്കുമാത്രമേ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷ പുതുക്കുവാനുള്ള അവസരം ലഭിക്കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."