സ്ത്രീധനമായി കാര്‍ കിട്ടിയില്ല: നവവധുവിനെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു
ഗാസിയാബാദ്: സ്ത്രീധനമായി പെണ്‍വീട്ടില്‍ നിന്നും കാര്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചുകൊന്നു. ഗാസിയാബാദിലെ ട്രോണിക്കയിലാണ് സംഭവം നടന്നത്. അലിഷ എന്ന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
എട്ടു മാസങ്ങള്‍ക്ക് മുമ്പാണ് അലീഷയും മോമിന് എന്ന് വിളിക്കുന്ന ഷാരൂഖും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം നടന്ന് ആദ്യദിനം തന്നെ സ്ത്രീധനമായി കാറ് വേണമെന്ന് ഷാരൂഖ് ആവശ്യപ്പെട്ടിരുന്നതായി അലീഷയുടെ സഹോദരന് പറഞ്ഞു. കഴിഞ്ഞ ദിവസവും ഇതേചൊല്ലി അലീഷയുമായി ഭര്‍ത്താവും കുടുംബവും വഴക്കുണ്ടാക്കുകയും അലീഷക്ക് നേരെ നിറയൊഴിക്കുകയുമായിരുന്നു. അലീഷ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.
സംഭവത്തില്‍ ഷാരൂഖിനെതിരെയും സഹോദരന് ആസിഫ്, പിതാവ് കയ്യും, മാതാവ്, സഹോദരി എന്നിവർക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."