ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യം യൂത്ത് ലീഗ് ദേശീയ സെക്രട്ടറിക്ക് സംഘ്പരിവാര്‍ മര്‍ദനം
പട്‌ന: മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറിക്കുനേരെ സംഘ്പരിവാര്‍ ആക്രമണം. ജയ് ശ്രീറാം, ജയ് ബോലേനാഥ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കാനാവശ്യപ്പെട്ടാണ് ബിഹാറില്‍നിന്നുള്ള യൂത്ത് ലീഗ് നേതാവ് സജ്ജാദ് ഹുസൈന്‍ അക്തറിനെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
ബിഹാറില്‍ ദുര്‍ഗാപൂജയ്ക്കു ശേഷം വിഗ്രഹനിമജ്ജന യാത്രയ്ക്കിടെയായിരുന്നു സംഭവം. സജ്ജാദ് സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചിരുന്നു. ഇതേചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു മര്‍ദനമേറ്റത്.
പരുക്കേറ്റ സജ്ജാദ് ഹുസൈന്‍ പട്‌ന സഞ്ജീവനി ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനു ശേഷം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വലിയ രീതിയിലുള്ള ആക്രമണം ഇല്ലെന്നതിനാലാണ് പ്രതിഷേധം വ്യാപിപ്പിക്കാത്തതെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."