HOME
DETAILS
MAL
വ്യാവസായിക ഉല്പാദനം 1.1 ശതമാനം കുറഞ്ഞു
backup
October 11 2019 | 19:10 PM
ന്യൂഡല്‍ഹി: രാജ്യത്തു സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ ദിനംപ്രതി പുറത്തുവരുന്നു. റിസര്‍വ് ബാങ്കിന്റെ പ്രതിമാസ സര്‍വേയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു വ്യക്തമായതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക് ആന്‍ഡ് പ്രോഗ്രാം മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലും ഇതു വ്യക്തമാണ്. കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ രാജ്യത്ത് വ്യാവസായിക ഉല്പാദനം 1.1 ശതമാനം കുറഞ്ഞതായാണ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ രാജ്യത്തെ വ്യാവസായിക ഉല്പാദനം 1.1 ശതമാനം കുറഞ്ഞതായാണ് മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജൂലൈയില്‍ ഇത് 4.3 ശതമാനം വര്‍ധിച്ചിരുന്നു. കണക്കെടുത്ത 23 വ്യാവസായിക ഗ്രൂപ്പുകളില്‍ 15 പേരും ഓഗസ്റ്റില്‍ കുറവാണ് കാണിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."