HOME
DETAILS
MAL
മദ്റസ വിദ്യാര്‍ഥികള്‍ക്ക് പീഡനം; 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
backup
November 10 2018 | 05:11 AM
കൂത്തുപറമ്പ്: കണ്ണവം പൊലിസ് സ്റ്റേഷന് പരിധിയിലെ മദ്റസ വിദ്യാര്‍ഥിനികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്ന പരാതികളില്‍ കണ്ണവം പൊലിസ് 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
സംഭവത്തില്‍ കോഴിക്കോട് സ്വദേശി കെ.കെ അബ്ദുള്‍ റഹ്മാന് മൗലവി(44), വയനാട് സ്വദേശി ടി. അബ്ദുള്‍ നാസര്‍ മൗലവി(48) എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസം പോക്സോ വകുപ്പു പ്രകാരം പൊലിസ് കേസെടുത്തിരുന്നു.
ചൈല്ഡ്ലൈന് പ്രവര്‍ത്തകരുടെ പരാതി പ്രകാരമാണ് പൊലിസ് കേസെടുത്തത്.
വ്യാഴാഴ്ച മൂന്നു കേസുകളാണ് പൊലിസ് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇന്നലെ കൂടുതല്‍ പരാതികള്‍ ലഭിക്കുകയായിരുന്നു.
കേസില്‍ പ്രതികളായ ഇരുവരും പൊലിസ് കസ്റ്റഡിയിലായതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."