ഇതാ കിടക്കുന്നു സര്‍ക്കാരിന്റെ കോടികള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ഖജനാവില്‍നിന്നു കോടികള്‍ ചെലവിട്ട് ആരോഗ്യ വകുപ്പ് വാങ്ങിയ ആംബുലന്‍സുകള്‍ ഉപയോഗിക്കാതെ തുരുമ്പെടുത്തു നശിക്കുന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ പോലും പൂര്‍ത്തിയാക്കാതെയാണ് പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രി വളപ്പില്‍ മഴയും വെയിലുമേറ്റ് നശിക്കുന്നത്.
കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ വഴിയാണ് 15 മുതല്‍ 20 ലക്ഷം രൂപ വരെ നല്‍കി ആംബുലന്‍സുകള്‍ വാങ്ങിയത്. സംസ്ഥാനത്തെ വിവിധ പ്രാഥമിക, കമ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങള്‍ക്കായി ആര്‍ദ്രം പദ്ധതി പ്രകാരം വാങ്ങിയതാണ് 15 പേര്‍ക്ക് വീതം ഇരിക്കാവുന്ന ആംബുലന്‍സുകള്‍.
മെഡിക്കല്‍ ക്യാംപുകളില്‍ ആരോഗ്യവകുപ്പ് ജീവനക്കാരെ കൊണ്ടുപോകാനുദ്ദേശിച്ച് വാങ്ങിയ മറ്റ് ആംബുലന്‍സുകള്‍ മാസങ്ങള്‍ക്കു മുന്‍പേ വിവിധ സെന്ററുകളിലേക്ക് കൊണ്ടുപോയി. ഷോറൂമില്‍നിന്നു നേരെ ആശുപത്രി വളപ്പിലെത്തിച്ച വാഹനങ്ങളുടെ പുത്തന്‍ ടയറുകള്‍ വരെ നശിച്ചു.
ബാറ്ററികളും ഉപയോഗശൂന്യമായി. ഇലകളും ചില്ലകളും വീണ് നിറം മങ്ങിയ വാഹനങ്ങള്‍ ഉപയോഗിക്കാനാകാത്ത വിധത്തിലായിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കനിവ് 108 ആംബുലന്‍സ് സര്‍വിസിന് മതിയായ വാഹനങ്ങള്‍ ഇല്ലാതിരിക്കെയാണ് അധികൃതരുടെ അനാസ്ഥമൂലം പുതുപുത്തന്‍ ആംബുലന്‍സുകള്‍ നശിക്കുന്നത്. മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ ഇവിടെ സൂക്ഷിക്കാന്‍ അനുമതി നല്‍കിയതെന്ന് പുലയനാര്‍ കോട്ട നെഞ്ചുരോഗ ആശുപത്രി സൂപ്രണ്ട് ഡോ.വനജ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."