HOME
DETAILS

പകര്‍ച്ചപ്പനി: മോണിറ്ററിങ് സെല്ലുമായി ആരോഗ്യ വകുപ്പ്

  
backup
June 19 2017 | 23:06 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%ae%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf


തിരുവനന്തപുരം: പകര്‍ച്ചപ്പനി തടയുന്നതില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്ന വിമര്‍ശനം രൂക്ഷമായതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. പനി പടരുമ്പോള്‍ സര്‍ക്കാരും ആരോഗ്യവകുപ്പും നിഷ്‌ക്രിയമാണെന്ന രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെ രംഗത്തെത്തിയതോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിങ് സെല്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് പകര്‍ച്ചപ്പനിയെ കുറിച്ച് ജനങ്ങളില്‍ കൃത്യമായ ബോധവല്‍ക്കരണം നടത്തുന്നതിനും ചികിത്സയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പരാതിയും മറ്റും അറിയിക്കുന്നതിനും പകര്‍ച്ചപ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമാണ് എല്ലാ ജില്ലകളിലും ഇന്ന് മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിങ് സെല്ലുകള്‍ ആരംഭിക്കുന്നത്. സംസ്ഥാനതലത്തിലും ജില്ലകളിലുമുള്ള മോണിറ്ററിങ് സെല്ലുകളെ ഏകോപിപ്പിക്കുന്നതിന് ആരോഗ്യ മന്ത്രിയുടെ ഓഫിസില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍, ആശുപത്രികളിലെ മരുന്നു ലഭ്യത, രോഗീ പരിചരണം, ആശുപത്രികളിലെ ശുചിത്വനിലവാരം തുടങ്ങി ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളോ പരാതിയോ ഏത് സമയത്തും മോണിറ്ററിങ് സെല്ലിനെ അറിയിക്കാം. സംസ്ഥാനതലത്തില്‍ ദിശയുടെ നമ്പറായ 1056 ടോള്‍ ഫ്രീ, 0471-2552056 വഴിയും, ജില്ലകളില്‍ പ്രത്യേകമായി ലഭ്യമാക്കിയിട്ടുള്ള നമ്പറുകളിലും പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം. ലഭിച്ച പരാതികള്‍ ഓരോ പഞ്ചായത്തുകളിലും പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുള്ള നോഡല്‍ ഓഫിസറെ അറിയിക്കും. പരാതികള്‍ അന്വേഷിച്ച് എടുത്ത നടപടികള്‍ ബന്ധപ്പെട്ട ജില്ലാ, സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. പരാതികളും അതിന്‍മേല്‍ സ്വീകരിച്ച നടപടികളും ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ പ്രത്യേകമായി തയാറാക്കിയ സെല്ലില്‍ ഓരോ ദിവസവും രേഖപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യും.

ഇന്നലെ ചികിത്സതേടിയത് 22,896 പേര്‍

 

711 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണം

തിരുവനന്തപുരം: പ്രതിരോധ പ്രവര്‍ത്തനം പാളിയ സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം കുതിച്ചുയരുന്നു. പനി ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ 22896 പേര്‍ ചികിത്സ തേടി. സംസ്ഥാനത്തൊട്ടാകെ 711 പേര്‍ക്ക് ഡെങ്കിപ്പനി രോഗ ലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തി. ഇവരില്‍ 183 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് ഞായറാഴ്ച 8010 പേരാണ് പകര്‍ച്ചപ്പനിക്ക് ചികിത്സ തേടിയത്. ഡെങ്കിപ്പനി ബാധിച്ച് 174 പേരും ചികിത്സ തേടിയിരുന്നു. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പകര്‍ച്ചപ്പനി ബാധിതര്‍ ചികിത്സ തേടിയത്. തിരുവനന്തപുരം ജില്ലയില്‍ 3696 ഉം മലപ്പുറത്ത് 3022 പേരും ചികിത്സ തേടി. തലസ്ഥാന ജില്ലയില്‍ 202 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തി. 89 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലം -15, പത്തനംതിട്ട -21 , ഇടുക്കി മൂന്ന്, കോട്ടയം രണ്ട്, ആലപ്പുഴ -10, എറണാകുളം -11, തൃശൂര്‍ -7, കോഴിക്കോട് മൂന്ന്, വയനാട് മൂന്ന്. കണ്ണൂര്‍ 14, കാസര്‍കോട് അഞ്ച് പേര്‍ക്കും ഇന്നലെ ഡെങ്കിപ്പനി സ്ഥിരികരിച്ചു. പാലക്കാട് - 2516, കോഴിക്കോട് - 1832, കൊല്ലം- 1769, തൃശൂര്‍-1760, കണ്ണൂര്‍ -1695, എറണാകുളം-1285, വയനാട്-1111, ആലപ്പുഴ-1078, പത്തനംതിട്ട -950, ഇടുക്കി-665, കോട്ടയം-859, കാസര്‍കോട്-658 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പകര്‍ച്ചപ്പനി ബാധിതരുടെ കണക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago