HOME
DETAILS
MAL
പുതുവൈപ്പ് സമരത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് പൊലിസ്
backup
June 19 2017 | 23:06 PM
കൊച്ചി: പുതുവൈപ്പ് ഐ.ഒ.സി പാചകവാതക സംഭരണിക്കെതിരേ നടക്കുന്ന സമരത്തിനു പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ ഉണ്ടെന്നും അവരുടെ പിന്തുണ സമരക്കാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതിന് ചില സംഘടനകള്‍ നേതൃത്വം കൊടുക്കുന്നുണ്ടെന്ന കാര്യം പൊലിസ് അന്വേഷിക്കുന്നുണ്ട്.
സമരക്കാര്‍ക്ക് പുറത്തു നിന്നുള്ള പിന്തുണയുണ്ട്. പ്രദേശവാസികളായ സ്ത്രീകളുടെ ആലോചന പ്രകാരം നടക്കുന്ന സമരമല്ലിത്. ഇതിനു പിന്നില്‍ മറ്റു പ്രേരകശക്തിയുണ്ട്. ജില്ലാ മജിസ്ടേറ്റിന്റെയും മറ്റും നിര്‍ദേശ പ്രകാരമാണ് പ്ലാന്റിനു സമീപം പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്. ഐ.ഒ.സിയുടെ പ്ലാന്റിലേക്ക് തള്ളിക്കയറാന്‍ സമരക്കാര്‍ ശ്രമിച്ചു. ഒപ്പം പുറത്തു നിന്നു കല്ലേറുമുണ്ടായെന്നും എസ്.പി എ.വി ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."