HOME
DETAILS
MAL
പഞ്ചാബില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി
backup
June 19 2017 | 23:06 PM
ചണ്ഡീഗഡ്: കര്‍ഷകര്‍ക്ക് ആശ്വാസമായി പഞ്ചാബിലും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി. ഇന്നലെ മുഖ്യമന്ത്രി അമരിന്ദര്‍ സിങാണ് കടങ്ങള്‍ എഴുതി തള്ളികൊണ്ടുള്ള ഉത്തരവിട്ടത്. അഞ്ച് ഏക്കര്‍ വരെ ഭൂമിയുള്ളവരും രണ്ട് ലക്ഷം രൂപ വരെ കാര്‍ഷിക കടങ്ങളുള്ളവരുമായ കര്‍ഷകരുടെ കടങ്ങളാണ് എഴുതി തള്ളല്‍ പരിധിയില്‍ വരികയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതുവഴി സംസ്ഥാനത്ത 10.25 കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
8.75 ലക്ഷം കര്‍ഷകര്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമിയുടെ ഉടമകളായുണ്ട്. സംസ്ഥാനത്ത് മൊത്തം 18 ലക്ഷം കര്‍ഷകരാണുള്ളത്. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതിന് പിന്നാലെയാണ് പഞ്ചാബും കര്‍ഷകരുടെ രക്ഷക്കായി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."