ഓണ്‍ലൈന്‍ ഡാറ്റ എന്‍ട്രി ജോലിയുടെ പേരില്‍ പുതിയ തട്ടിപ്പ്
മുക്കം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഡാറ്റ എന്‍ട്രി ജോലിയുടെ പേരില്‍ പുതിയ തട്ടിപ്പ് അരങ്ങേറുന്നു. ''വീട്ടില്‍ കംപ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനുമുള്ള ആര്‍ക്കും ജോലിക്ക് അപേക്ഷിണ്ടക്കാം. 24 മണിക്കൂര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സൗകണ്ടര്യം, വന്‍ പ്രതിണ്ടഫലം, ടാര്‍ജെറ്റില്ല, പിരിച്ചുവിടല്‍ ഭീഷണിയില്ല'' ഇങ്ങനെയുള്ള ആകര്‍ഷകമായ വാചകങ്ങളോടെയാണ് സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റും തട്ടിപ്പുകാര്‍ ആളുകളെ സമീപിക്കുന്നത്.
ആകര്‍ഷകമായ പരസ്യങ്ങളില്‍ മയങ്ങി നിരവധി പേരാണ് ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി തട്ടിപ്പിന് ഇരയാകുന്നത്. പ്രൊസസിങ് ചാര്‍ജ് ഇനത്തിലും ഡാറ്റ എന്‍ട്രി ചെയ്തതില്‍ വീഴ്ച വരുത്തിയതിന് നഷ്ടപരിഹാരമായും തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന തുകകള്‍ കൈമാറുന്നവരാണ് വഞ്ചിക്കപ്പെടുന്നത്.
ഡാറ്റ എന്‍ട്രി ജോലിക്കായി മുന്‍കൂര്‍ പണം വാങ്ങി ആളുകളെ കബളിപ്പിക്കുന്ന രീതിയുമുണ്ട്. ചില വ്യാജ കമ്പനികള്‍ അപേക്ഷിക്കുന്നവരെ കബളിപ്പിക്കുന്നതിനായി അസാധാരണമായ നിബന്ധനകള്‍ ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ കരാറുണ്ടാക്കും. ഒരു ഡോക്യുമെന്റ് കൃത്യതയോടെ വേഡിലോ മറ്റോ ടൈപ്പ് ചെയ്ത് നിശ്ചിത തിയതിക്കകം സമര്‍പ്പിക്കുവാന്‍ ഇവര്‍ ആവശ്യപ്പെടും. ഫയല്‍ കൃത്യമായി അയച്ചാല്‍ പെര്‍ഫോമെന്‍സ് മോശമാണെന്നും ഇംപ്രൂവ് ചെയ്താല്‍ ശമ്പളകാര്യം പരിഗണിക്കാമെന്നും മറ്റും മറുപടി നല്‍കും.
കമ്പനിയുടെ സുപ്രധാനമായ ഒരു ഫയലാണ് വര്‍ക്ക് ചെയ്യാന്‍ തരുന്നതെന്നും വര്‍ക്ക് ചെയ്യാതിരിക്കുകയോ പൂര്‍ത്തിയാകാതിരിക്കുകയോ ചെയ്താല്‍ കരാര്‍ ലംഘനമാണെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും അല്ലാത്ത പക്ഷം കമ്പനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെടും.
തുടര്‍ന്ന് ഫോണിലൂടെയും ഇമെയിലിലൂടെ വക്കീല്‍ നോട്ടിസ് അയച്ചും ഭീഷണിപ്പെടുത്തും. ഇത്തരം തട്ടിപ്പില്‍പെട്ടു പോകുന്ന ചിലരെങ്കിലും നഷ്ടപരിഹാര തുക കമ്പനിക്ക് അയച്ചുകൊടുക്കാറുമുണ്ട്.
എന്നാല്‍ ഓണ്‍ലൈനിലൂടെയുള്ള ഇത്തരം കരാറുകള്‍ക്ക് യാതൊരുവിധ നിയമസാധുതയും ഇല്ലെന്ന് മനസിലാക്കണമെന്ന് പൊലിസ് പറയുന്നു. തട്ടിപ്പിന് ഇരയാവാതിരിക്കാന്‍ വ്യക്തിപരമായ വിവരങ്ങള്‍ അയക്കുന്നതിനു മുന്‍പ് കമ്പനിയെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണം.
യഥാര്‍ഥ ബി.പി.ഒ കമ്പനികളോ വെബ്‌സൈറ്റുകളോ ജോലി ചെയ്യുന്നതിന് ഒരു തരത്തിലുമുള്ള ഫീസും ഡെപ്പോസിറ്റും മുന്‍കൂറായി ആവശ്യപ്പെടാറില്ല. ഇതറിയാതെ കംപ്യൂട്ടറിലൂടെ വരുമാനം നേടാന്‍ ശ്രമിക്കുന്നവരെയാണ് വ്യാജ സ്ഥാപനങ്ങള്‍ തട്ടിപ്പിന് ഇരയാക്കുന്നതെന്നും പൊലിസ് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."