സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മതനിരപേക്ഷതയുടെ പ്രഭവകേന്ദ്രം: മന്ത്രി കെ.ടി ജലീല്‍
കണ്ണൂര്‍: സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അറിവ് നല്‍കുന്നതോടൊപ്പം മതനിരപേക്ഷതയുടെ പ്രഭവകേന്ദ്രമായി മാറുകയാണെന്ന് ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമ മന്ത്രി കെ.ടി ജലീല്‍.
ഏഴോംമൂല ഗവ. വെല്‍ഫെയര്‍ എല്‍.പി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത, ഡി.ഡി.ഇ ടി.പി നിര്‍മലാ ദേവി, സി.ഒ പ്രഭാകരന്, ആര്. അജിത, പി.പി റീത്ത, എസ്.വി അബ്ദുള്‍ റഷീദ്, ഏഴോം പഞ്ചായത്തംഗം എ. സുദാജ്, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് ഡി വിമല, പ്രധാനാധ്യാപിക ഗ്രാസിയ എം. ജോസഫ് സംസാരിച്ചു.
പി.ഡബ്ലു.ഡി എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ഷാജി തയ്യില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 1.02 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."