HOME
DETAILS

കണ്ണൂര്‍ വിമാനത്താവള ഭൂമി ഇടപാടിലെ ക്രമക്കേട്: കേസ് ജൂലൈ 24ന് പരിഗണിക്കും

  
backup
June 19 2017 | 23:06 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3-%e0%b4%ad%e0%b5%82-3

 

തലശ്ശേരി: കണ്ണൂര്‍ വിമാനത്താവള ഭൂമി കൈമാറിയ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി കെ. ബാബു തുടങ്ങിയവര്‍ക്കെതിരേയുള്ള വിജിലന്‍സ് കേസ് അടുത്ത മാസം 24 ന് പരിഗണിക്കാന്‍ തലശ്ശേരി സ്‌പെഷല്‍ വിജിലന്‍സ് കോടതി ജഡ്ജ് കെ. ബൈജുനാഥ് ഉത്തരവായി. നേരത്തെ ഈ കേസിലെ ദ്രുത പരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചിരുന്നു. ഭൂമി കൈമാറ്റത്തില്‍ നൂറ് കോടിയോളം രൂപ സര്‍ക്കാറിന് നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ഇരിട്ടി പെരിങ്കറിയിലെ കടകേലില്‍ കെ.വി ജയിംസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്തത്.
ഭൂമി കൈമാറ്റത്തിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സ്ഥിരം സമിതിയുണ്ടാക്കി വില നിശ്ചയിക്കണമെന്നാണ് മാനദണ്ഡം. എന്നാല്‍ ഇതിന് വിരുദ്ധമായി ഐ.എ.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വില നിശ്ചയിച്ചെന്നാണ് പരാതി. വിമാനത്താവളത്തിനായി 30,000 മരങ്ങള്‍ മുറിച്ച് മാറ്റാനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നത്.
എന്നാല്‍ ഇതിന്റെ മറവില്‍ ഒരു ലക്ഷത്തിലേറെ മരങ്ങള്‍ മുറിച്ച് മാറ്റിയതായും പരാതിക്കാരനായ ജെയിംസ് വിജിലന്‍സ് കോടതി മുന്‍പാകെ ബോധിപ്പിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago