HOME
DETAILS
MAL
ശംസുദ്ദീന്‍ പാലത്തിനെ പിന്തുണച്ച് ഇ.ടി മുഹമ്മദ് ബഷീര്‍
backup
June 19 2017 | 23:06 PM
കോഴിക്കോട്: വിവാദ സലഫി പ്രാസംഗികന് ശംസുദ്ദീന്‍ പാലത്തിന്റെ അറസ്റ്റ് ഇരട്ട നീതിയാണെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ശശികല ടീച്ചര്‍ അന്യമത വിദ്വേഷം പ്രസംഗിച്ച് നടക്കുമ്പോള്‍ കേരള സര്‍ക്കാര്‍ ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ എഴുതി.
ഉംറ നിര്‍വഹിക്കാനായി നെടുമ്പാശ്ശേരി വിമാനത്താവളം വഴി പോകാനൊരുങ്ങവെയാണ് ശംസുദ്ദീന്‍ പാലത്തിനെ അറസ്റ്റ് ചെയ്തത്.
പിന്നീട് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശംസുദ്ദീന്‍ പാലത്തിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പൊലിസ് അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്ന ശശികല ടീച്ചര്‍ക്കെതിരേ നിസാര വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്. അറസ്റ്റ് നിയമത്തിന്റെ പേരിലുള്ള നഗ്നമായ വിവേചനമാണെന്നും ഇ.ടി ചൂണ്ടികാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."