ശാസ്ത്രവിസ്മയത്തിന് തുടക്കമായി
തളിപ്പറമ്പ്: കണ്ണൂര്‍ റവന്യു ജില്ലാ ശാസ്ത്രഗണിതശാസ്ത്രസാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐ.ടി മേളക്ക് തുടക്കമായി. പ്രളയത്തിന്റെ പാശ്ചാത്തലത്തില്‍ അനാര്‍ഭാടവും ചെലവു ചുരുക്കിയുമാണ് മേള നടത്തുന്നത്. 15 ഉപജില്ലകളില്‍നിന്നായി 70 ഇനങ്ങളില്‍ 2100 ഓളം വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. ആദ്യദിനമായ ഇന്നലെ ഐ.ടി മേളയും പ്രവര്‍ത്തി പരിചയമേളയും തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ഇലക്ട്രിക്ക് വര്‍ക്കുകള്‍, നെറ്റ് നിര്‍മാണം, കരകൗശല നിര്‍മിക്കുന്നതിലും പ്രതിമ നിര്‍മാണം, ചോക്ക് നിര്‍മാണം, തുണികളില്‍ പ്രിന്റ് ചെയ്യല്‍, ചിത്രരചന തുടങ്ങിയ എല്ലാ വിഭാഗത്തിലെയും മത്സരാര്‍ഥികള്‍ ഉന്നത നിലവാരം പുലര്‍ത്തി.ശാസ്ത്ര ഗണിതശാസ്ത്രമേളകള്‍ സീതി സാഹിബ് ഹയര്‍സെക്കന്‍ഡറിയിലും നടന്നു. മേളയുടെ ഭാഗമായി ചിറവക്കിലെ അക്കിപ്പറമ്പ് സ്‌കൂളില്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ 43 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ഉണ്ടാക്കിയ ഉല്‍പ്പനങ്ങളുടെ പ്രദര്‍ശനവും മത്സരവും വെക്കേഷനല്‍ എക്‌സ്‌പോ 2018 എന്ന പേരില്‍ നടന്നു.
വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍(ഹൈസ്‌കൂള്‍)അഗര്‍ബത്തി നിര്‍മാണം ഷഹല പര്‍വീണ്‍ ചൊക്ലി വി.പി.ഓറിയന്റല്‍ ഹൈസ്‌കൂള്‍, ബുക്ക് ബൈന്റിങ് നിഹാര ശശിധരന്‍ പി.ആര്‍.എം എച്ച്.എസ്.എസ്, പാനൂര്‍. ബഡിങ് ലെയറിങ് ഗ്രാഫ്റ്റിങ് പി.വി അനുവിദ്ജിഎച്ച്.എസ്.എസ് ചുഴലി, കോക്കനട്ട് ഷെല്‍ പ്രോഡക്റ്റ്‌സ് നിഖില്‍രാജ് മമ്പറം എച്ച്.എസ്.എസ്, ഡോള്‍ മേക്കിങ് പി.എസ്.കീര്‍ത്തന സെന്റ് തോമസ് ഹൈസ്‌കൂള്‍, കേളകം. എക്കണോമിക് ന്യൂട്രിഷ്യസ് ഫുഡ് ഐറ്റംസ് പി.പി.ഫാത്തിമത്തുല്‍ ഫിദാ ഷെറിന്‍ ഗവ.വിഎച്ച്എസ്എസ് കതിരൂര്‍. ഇലക്ട്രിക്കല്‍ വയറിങ് എം.അജയ്‌ദേവ് കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഇലകട്രോണിക്‌സ് അനഘ് അനില്‍കുമാര്‍ കാടാച്ചിറ ഹൈസ്‌കൂള്‍, എംബ്രോയിഡറി പി.ടി.കെ ശ്രീഷ്മ ചൊക്ലി കരിയാട് നമ്പ്യാര്‍സ് ഹൈസ്‌കൂള്‍. ഫാബ്രിക് പെയിന്റിങ് യൂസിങ് വെജിറ്റബിള്‍ ഇവാ മരിയസേക്രട്ട്ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍ തലശേരി. ഫൈബര്‍ വര്‍ക്ക് യൂസിങ് നാച്വറല്‍ ഫൈബര്‍ കൃഷ്‌ണേന്ദു.പി. മനോജ് കൂത്തുപറമ്പ് ഹൈസ്‌കൂള്‍. ഫ്രൂട്ട് പ്രിസര്‍വേഷന്‍ എന്‍.വി.ശ്രീലക്ഷ്മി മട്ടന്നൂര്‍ എച്ച്എസ്എസ്. ഗാര്‍മെന്റ് മേക്കിങ് കെ.ബി.അനിഷ സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് സ്‌കൂള്‍ ചെറുപുഴ.മെറ്റല്‍ എന്‍ഗ്രേവിങ് പി.പി അഖില്‍ സാരംഗ് എം.എം.എച്ച്.എസ് ന്യൂമാഹി. ക്ലേ മോഡലിങ് എം. പ്രണവ ്ടാഗോര്‍ വിദ്യാനികേതന്‍. നെറ്റ് മേക്കിങ് (ബാഡ്മിന്റണ്‍വോളിബോള്‍) ഷാരോണ്‍ പി.എസ്.കൃഷ്ണ എ.കെ.ജി.എസ് ഗവ.എച്ച്എസ് പെരളശേരി. പേപ്പര്‍ ക്രാഫ്റ്റ് സുര്യ വിന്‍സെന്റ്‌സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് വെളിമാനം. പ്ലാസ്റ്റര്‍ ഓഫ് പാരീസ് മോള്‍ഡിങ് എ.കെ അനാമിക കെ.പി.സി.എച്ച്.എസ്.എസ് പട്ടാന്നൂര്‍. ത്രെഡ് പാറ്റേണ്‍ ടി.പി. നന്ദന സേക്രട്ട്ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍ തലശേരി. പാംലീവ്‌സ് പ്രൊഡക്റ്റ്‌സ്‌വി.പി സാന്ത്വനരാജീവ്ഗാന്ധി മെമ്മോറിയല്‍ എച്ച്എസ് മൊകേരി. കാര്‍ഡ് സ്‌ട്രോബോര്‍ഡ് പ്രൊഡക്റ്റ് കെ. ദേവനന്ദരാജീവ്ഗാന്ധി മെമ്മോറിയല്‍ എച്ച്.എസ്, മൊകേരി. റെക്‌സിന്‍ കാന്‍വാസ് ആന്‍ഡ് ലെതര്‍ പ്രൊഡക്റ്റ്‌സ്‌കെ.ടി ഫാത്തിമത്തുല്‍ മസ്‌ന. സ്‌ക്രൂപൈന്‍ ലീവ്‌സ് പ്രൊഡക്റ്റ്‌സ്മുഹമ്മദ് ഷാദില്‍ എന്‍.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂര്‍. പ്രൊഡക്റ്റ്‌സ് യൂസിങ് വേസ്റ്റ് മെറ്റീരിയല്‍ സ്‌നിഷാ സുമേഷ് സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് എച്ച്.എസ് തലശേരി. വുഡ് വര്‍ക്ക് അക്ഷയ് ചന്ദ്രന്‍ സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂര്‍. വുഡ് കാര്‍വിങ് ബി. ജിഷ്ണു ജി.എച്ച്.എസ്.എസ് ചിറ്റാരിപ്പറമ്പ്. കുട നിര്‍മാണം വാഫാ നഹാസ് സെന്റ് തെരേസാസ് ആംഗ്ലോഇന്ത്യന്‍ എച്ച്.എസ്.എസ്. സ്റ്റഫ്ഡ് ടോയ്‌സ് എ.കെ.ജ്യോതിഷ്‌കൃഷ്ണസെന്റ് മൈക്കില്‍സ് ആംഗ്ലോ ഇന്ത്യന്‍ എച്ച്.എസ്.എസ്. ഷീറ്റ് മെറ്റല്‍ വര്‍ക്ഷാ രണ്‍രാജ് മമ്പറം എച്ച്.എസ്.എസ്. പപ്പെട്രി ടി.വി കീര്‍ത്തന മൂത്തേടത്ത് എച്ച്.എസ്.എസ്, തളിപ്പറമ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."