HOME
DETAILS

കെ.ആര്‍ നാരായണന്റെ പേരില്‍ സ്റ്റാമ്പിനു വേണ്ടി ഒപ്പുശേഖരണം

  
backup
November 10 2018 | 06:11 AM

%e0%b4%95%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b0%e0%b4%be%e0%b4%af%e0%b4%a3%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2

മലപ്പുറം:മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന്റെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കണമെന്ന ആവശ്യവുമായി യുവാവിന്റെ ഒറ്റയാന്‍ സമരം.
പൊന്‍മുണ്ടം സ്റ്റേജ്പ്പടി സ്വദേശിയും, പരേതനായ പുതുക്കുടി സൈദ്മുഹമ്മദ്, ആയിഷാബി ദബ്ബദികളുടെ മകനും മലയാളി കലക്ടേഴ്‌സ് മെമ്പറുമായ ഷാഫി പൊന്‍മുണ്ടമാണ് ആ ആവശ്യവുമായി വര്‍ഷങ്ങളായി ഒറ്റയാന്‍ പോരാട്ടം നടത്തുന്നത്. രാഷ്ടപതിയെന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ അഭിമാനകരമായ ഇടപെടല്‍ നടത്തിയ കെ.ആര്‍ നാരായണന്‍ അന്തരിച്ചട്ട് നവംബര്‍ ഒന്‍പതിന് 13 വര്‍ഷം തികയുകയാണ്. 2014 നവംബര്‍ 19,20 തിയതികളില്‍ മലപ്പുറം കോട്ടക്കുന്നില്‍ തപാല്‍ വകുപ്പ് ഒരുക്കിയ പരിപാടിയില്‍ വെച്ചാണ് പൊതു പ്രവര്‍ത്തകനായ ഷാഫി ആദ്യമായി ഈ ആവശ്യം ഉന്നയിച്ച് ഒപ്പ് ശേഖരണം ആരംഭിച്ചത്. തുടര്‍ന്ന് 2014 നവംബര്‍ 26 മുതല്‍ 30 വരെ തിരൂരിവെച്ച് നടന്ന കേരള സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിലും 2015 ജനുവരിയില്‍ കോഴിക്കോട് വെച്ച് നടന്ന 55 ആമത് കേരളാ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലും തുടര്‍ പ്രവര്‍ത്തനം നടത്തി.
ഫിലാറ്റലിക് എക്‌സിബിറ്റര്‍ കൂടിയായ ഇദ്ധേഹത്തിന് മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍, മുന്‍ എം.പി അബ്ദുസമദ് സമദാനി തുടങ്ങിയവര്‍ നേരിട്ട് പിന്തുണ അറിയിച്ചിട്ടുണ്ട്്. വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും വൈകിയെങ്കിലും തന്റെ ആവശ്യം പരിഗണിക്കണമെന്നാണ് ഷാഫിയുടെ ആവശ്യം. ഇതിനായി വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലാണ് ഷാഫി ഇപ്പോഴും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago